അമേരിക്കയ്ക്ക് പുടിന്റെ തിരിച്ചടി; ആണവായുധ കരാറിൽ നിന്ന് പിന്മാറി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2023 07:30 AM |
Last Updated: 22nd February 2023 07:32 AM | A+A A- |

പുടിൻ/ ഫയൽ ചിത്രം, ജോ ബൈഡനും യുക്രൈന്‍ പ്രസിഡന്റ് വ്‌ലാടിമര്‍ സെലന്‍സ്‌കിയും/ ട്വിറ്റർ
മോസ്കോ; യുഎസ് പ്രസിഡന്റെ ജോ ബൈഡന്റെ യുക്രൈൻ സന്ദർശത്തിനു പിന്നാലെ തിരിച്ചടിയുമായി റഷ്യ. യുഎസുമായുള്ള ‘ന്യൂ സ്റ്റാർട്ട്’ ആണവായുധ കരാറിൽ നിന്ന് പിന്മാറുന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. യുഎസ് അണുപരീക്ഷണം പുനരാരംഭിച്ചാൽ റഷ്യയും നടത്തുമെന്നു പുട്ടിൻ മുന്നറിയിപ്പു നൽകി.
രാജ്യത്തെ അഭിസംബോധന ചെയ്ത് പുടിൻ നടത്തിയ പ്രസംഗത്തിലാണ് കരാറിൽ നിന്നുള്ള പിന്മാറ്റം പുടിൻ പ്രഖ്യാപിച്ചത്. യുക്രൈനിൽ റഷ്യയെ പരാജയപ്പെടുത്താനും ആണവശേഖരം കീഴടക്കാനുമാണ് യുഎസ് ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ലെന്നും പുടിൻ പറഞ്ഞു. യുക്രൈന് എതിരായുള്ള യുദ്ധം ശക്തമായി തുടരുമെന്നു വ്യക്തമാക്കി. അതിനിടെ റഷ്യയുടെ തീരുമാനം നിരുത്തരവാദപരമാണെന്നും നീക്കങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
യുക്രൈൻ- റഷ്യ യുദ്ധം ഒരു വർഷം തികയാനിരിക്കെയാണ് യുഎസ് പ്രസിഡന്റെ ജോ ബൈഡൻ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട യുക്രൈന്‍ സൈനികര്‍ക്ക് വേണ്ടിയുള്ള സ്മാരകത്തില്‍ ബൈഡനും യുക്രൈന്‍ പ്രസിഡന്റ് വ്‌ലാടിമര്‍ സെലന്‍സ്‌കിയും ചേര്‍ന്ന് ആദരഞ്ജലികള്‍ അര്‍പ്പിച്ചു. യുക്രെയ്നിന് 50 കോടി ഡോളറിന്റെ കൂടി ആയുധ സഹായവും പ്രഖ്യാപിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ