'പണം അങ്ങോട്ട് തരാം', വിനോദസഞ്ചാരികളെ തായ്‌വാനിലേക്ക് ക്ഷണിച്ച് സർക്കാർ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2023 01:41 PM  |  

Last Updated: 26th February 2023 02:47 PM  |   A+A-   |  

taiwan

തായ്‌വാൻ/ ചിത്രം ട്വിറ്റർ

തായ്പേയ്: കോവിഡ് മഹാമാരിക്ക് ശേഷം തകർന്ന ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പുതിയ പദ്ധതിയുമായി തായ്‌വാൻ സർക്കാർ. ഓരോ വിനോദസഞ്ചാരികൾക്കും 13,000 രൂപ വീതം നൽകുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. അഞ്ച് ടൂറിസറ്റികൾക്കാണ് സൗകര്യമൊരുങ്ങുക. ഡിസ്‌കൗണ്ട്, ലക്കിഡ്രോ, എയർലൈൻസ് എന്നിവയിലൂടെയാണ് തുക സഞ്ചാരികളുടെ കയ്യിലെത്തുന്നത്. 

കൂടാതെ കൂടുതൽ ടൂറിസ്റ്റുകളെ തായ്‌വാനിലേക്ക് എത്തിക്കുന്നതിന് ട്രാവൽ ഏജൻസികൾക്കും ഓഫർ നൽകുന്നുണ്ട് സർക്കാർ. തായ്‌വാൻ ജിഡിപിയിൽ നാല് ശതമാനം വരുമാനവും വരുന്നത് ടൂറിസം മേഖലയിൽ നിന്നാണ്. കൊവിഡ് കാരണം രാജ്യത്തെ ടൂറിസം മേഖലയിൽ വൻ ഇടിവാണ് സംഭവിച്ചത്. ടൂറിസത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് സർക്കാർ തലത്തിൽ ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ വർഷം ഒൻപത് ലക്ഷം വിനോദസഞ്ചാരികൾ തായ്‌വാനിൽ എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചെവിയിൽ നൂഡിൽസ്, 'മണ്ടനായിരുന്ന്' പുടിന്റെ പ്രസം​ഗം കണ്ട് എംപി, വിഡിയോ വൈറൽ, അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ