ചിലന്തി വലയില്‍ കുടുങ്ങിയാല്‍ പാമ്പിന്റെ കാര്യവും പോക്കാ!- വീഡിയോ 

ലില്‍ ഗൈ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്
പാമ്പിനെ ആക്രമിക്കുന്ന ചിലന്തിയുടെ ദൃശ്യം
പാമ്പിനെ ആക്രമിക്കുന്ന ചിലന്തിയുടെ ദൃശ്യം

ലകെട്ടിയാണ് ചിലന്തികള്‍ ഇരയെ പിടിക്കുന്നത്. ചെറുപ്രാണികള്‍ അടക്കമുള്ളവയാണ് ചിലന്തികളുടെ മുഖ്യഭക്ഷണം. ഇപ്പോള്‍ വലയില്‍ കുടുങ്ങിയ പാമ്പിനെ ചിലന്തി ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ലില്‍ ഗൈ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ബ്ലാക്ക് വിഡോ എന്ന ഇനത്തില്‍പ്പെട്ട ചിലന്തിയാണ് പാമ്പിനെ ആക്രമിച്ചത്.

ചിലന്തിവലയില്‍ കുടുങ്ങിയ പാമ്പിനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. ലോകത്ത് ഏറ്റവും വിഷമുള്ള ചിലന്തികളില്‍ ഒന്നാണ് ബ്ലാക്ക് വിഡോ. വടക്കന്‍ അമേരിക്കയിലാണ് ഇതിനെ കണ്ടുവരുന്നത്. റാറ്റില്‍ സ്‌നേക്കിന്റെ വിഷത്തേക്കാള്‍ 15 ശതമാനം മാരകമാണ് ബ്ലാക്ക് വിഡോയുടെ കടിയേറ്റാല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com