അമേരിക്കയില്‍ മാത്രം 25 ലക്ഷം കോപ്പി, 16 ഭാഷകളില്‍ പരിഭാഷ; ഹാരിയുടെ ആത്മകഥ പുറത്തിറങ്ങി

വടക്കേ അമേരിക്കയിൽ മാത്രം 25 ലക്ഷം പതിപ്പുകളാണ് അച്ചടിച്ചിരിക്കുന്നത്. 
ഹാരിയുടെ സ്പെയർ പുറത്തിറങ്ങി
ഹാരിയുടെ സ്പെയർ പുറത്തിറങ്ങി

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അരമന രഹസ്യം വെളിപ്പെടുത്തുന്ന ഹാരിയുടെ ആത്മകഥ 'സ്പെയർ' പുറത്തിറങ്ങി. 416 പേജുകളുള്ള ആത്മകഥ ഇം​ഗ്ലീഷ് ഭാഷയ്ക്ക് പുറമേ ഡച്ച്, പോര്‍ച്ചുഗീസ് തുടങ്ങി 16 ഭാഷകളിൽ പുറത്തിറങ്ങുന്നുണ്ട്. സ്പെയറിന്റെ സ്പാനിഷ് പരിഭാഷ അബദ്ധത്തിൽ പുറത്തായതോടെ ആത്മകഥയുടെ ചില ഭാ​ഗങ്ങൾ വാർത്തയായിരുന്നു. 38 വർഷമായി തന്റെ ജീവിതം പലരും പല രീതിയിലാണ് വിവരിച്ചിരുന്നത് അതിനാലാണ് യഥാർഥ കഥ സ്വയം പറയാമെന്ന് തീരുമാനിച്ചതെന്ന് ഹാരി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

'പകരക്കാരൻ' എന്ന് അർഥം വരുന്ന 'സ്പെയർ' എന്ന ഹാരിയുടെ ആത്മകഥയ്ക്ക് റെക്കോഡ് വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. വടക്കേ അമേരിക്കയിൽ മാത്രം 25 ലക്ഷം പതിപ്പുകളാണ് അച്ചടിച്ചിരിക്കുന്നത്. ഹാരിയുടെ ശബ്ദത്തിലുള്ള ഓഡിയോബുക്കുമുണ്ട്. അമേരിക്കന്‍ നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ജെ.ആര്‍. മോറിങ്ങറുമായി ചേര്‍ന്നാണ് ഹാരി ആത്മകഥയെഴുതിയത്. ആത്മകഥയ്ക്ക് അഡ്വാന്‍സായി രണ്ടുകോടി ഡോളര്‍ ഹാരിക്ക് കിട്ടിയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ചില അഭിമുഖങ്ങൾ ഹാരി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 'സ്പെയർ' എന്ന ഹാരിയുടെ ആത്മകഥ പുറത്തിറങ്ങുന്നത്. കുട്ടിക്കാലം മുതല്‍ രാജകുടുംബത്തില്‍ നിന്നും നേരിട്ട വിവേചനങ്ങളും അവഗണനകളും പ്രതിസന്ധികളുമാണ് 'സ്‌പെയറി'ലൂടെ ഹാരി വെളിപ്പെടുത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com