കൊടുങ്കാറ്റും പേമാരിയും; കാലിഫോർണിയയിൽ 17 മരണം

2005 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ കൊടുങ്കാറ്റെന്ന് ദേശീയ കാലാവസ്ഥ വിഭാ​ഗം.
കാലിഫോർണിയയിൽ 17 മരണം / ചിത്രം ട്വിറ്റർ
കാലിഫോർണിയയിൽ 17 മരണം / ചിത്രം ട്വിറ്റർ

വാഷിങ്ടൺ: കാലിഫോർണിയയിൽ കൊടുങ്കാറ്റിലും പേമാരിയിലും 17 മരണം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ആയിരക്കണക്കിന് ആളുകളെയാണ് ഇതിനോടകം പ്രദേശത്ത് നിന്നും ഒഴിപ്പിച്ചത്. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. ജനുവരി 2005ന് ശേഷമുള്ള ഏറ്റവും വലിയ കൊടുങ്കാറ്റാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നതെന്നാണ് ദേശീയ കാലാവസ്ഥ വിഭാ​ഗം (എൻഡബ്ല്യൂഎസ്) അറിയിച്ചത്.  

പാസോ റോബിൾസിൽ വെള്ളപ്പൊക്കത്തിൽ കാണാതായ അഞ്ചുവയസുകാരനു വേണ്ടി ഏഴ് മണിക്കൂറോളം നടത്തിയ തെരച്ചിലിൽ കുട്ടിയുടെ ഷൂ മാത്രമാണ് കണ്ടെത്താനായത്. പേമാരിയിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലും പ്രധാന ഹൈവേകളിൽ ഗതാഗത തടസ്സമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി.

ജനുവരി 18 വരെ കൊടുങ്കാറ്റ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം അറിയിച്ചു. ലൊസാഞ്ചലസ്, സാൻ ഡീഗോ മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തുടനീളം 20 ദശലക്ഷത്തിലധികം ആളുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com