'ഗുണനിലവാരമില്ല'; ഇന്ത്യന്‍ കഫ് സിറപ്പുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന

ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്ക് ഇന്ത്യൻ നിർമിത സിറപ്പ് നൽകരുതെന്നും ഡബ്ല്യുഎച്ച്ഒ.
ഇന്ത്യൻ നിർമിത കഫ് സിറപ്പിന് ​ഗുണനിലവാരമില്ലെന്ന് ഡബ്ല്യുഎച്ച്ഒ
ഇന്ത്യൻ നിർമിത കഫ് സിറപ്പിന് ​ഗുണനിലവാരമില്ലെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: യുപി നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന കഫ് സിറപ്പുകൾ ​ഗുണനിലവാരമില്ലാത്തതെന്ന് ലോകാരോ​ഗ്യ സംഘടന. ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത സിപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ ഇടപെടൽ. ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്ക് ഈ സിറപ്പ് നൽകരുതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. 

ആംബ്രനോൾ സിറപ്പ്, ഡോക്-1 ബാക് സിറപ്പ് എന്നിവയ്ക്കെതിരെയാണ് പരാമർശം. സിറപ്പിന്റെ ​ഗുണനിലവാരം ഉറപ്പാക്കുന്ന രേഖകൾ ഇതുവരെ നിർമാതാക്കൾ സമർപ്പിച്ചിട്ടില്ലെന്നും സംഘടന അറിയിച്ചു. ഈ സിറപ്പുകൾ കഴിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ കഴിഞ്ഞ ഡിസംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. എഥിലിൻ ​ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്റെ സാന്നിധ്യം സിറപ്പിൽ കണ്ടെത്തിയെന്നാണ് ഉസ്ബെക്കിസ്ഥാൻ ആരോ​ഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഇതേ തുടർന്ന് കമ്പനിയുടെ ലൈസൻസ് യുപി സർക്കാർ റദ്ദാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com