ഇര തേടി മാളത്തില്‍ തലയിട്ടു; മൗണ്ടെയ്ന്‍ ലയണിന് സംഭവിച്ചത്- നടുക്കുന്ന വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2023 12:19 PM  |  

Last Updated: 19th January 2023 12:19 PM  |   A+A-   |  

ATTACK

മൗണ്ടെയ്ന്‍ ലയണിനെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കുന്ന ദൃശ്യം

 

പാമ്പിന്റെ വേറിട്ട വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ അടക്കം നിരവധി കാഴ്ചക്കാരാണ്. ഇപ്പോള്‍ മൗണ്ടെയ്ന്‍ ലയണിനെ പെരുമ്പാമ്പ് ചുറ്റി വരിയുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഇര തേടി മാളത്തില്‍ തലയിട്ട മൗണ്ടെയ്ന്‍ ലയണിന് സംഭവിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മാളത്തില്‍ ഒന്നുമില്ലെന്ന് കരുതി പിന്‍വാങ്ങാന്‍ ഒരുങ്ങിയ മൗണ്ടെയ്ന്‍ ലയണിനെ പെരുമ്പാമ്പ് ചാടി പിടിച്ചു. തുടര്‍ന്ന് വരിഞ്ഞുമുറുക്കി മാളത്തിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് വീഡിയോയുടെ അവസാനം.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വേറെ വഴിയില്ലെങ്കില്‍ ഇങ്ങനെയും പോവാം! ഇടുങ്ങിയ പാലത്തിലെ ഡ്രൈവിങ് സ്‌കില്‍, വൈറല്‍ വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ