വേറെ വഴിയില്ലെങ്കില്‍ ഇങ്ങനെയും പോവാം! ഇടുങ്ങിയ പാലത്തിലെ ഡ്രൈവിങ് സ്‌കില്‍, വൈറല്‍ വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2023 12:02 PM |
Last Updated: 19th January 2023 12:02 PM | A+A A- |

എസ് യുവി ഡ്രൈവറുടെ അഭ്യാസപ്രകടനം, സ്‌ക്രീന്‍ഷോട്ട്
വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തുന്നതിന്റെ നിരവധി ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ ഇടുങ്ങിയ പാലത്തില്‍ എതിരെ വന്ന വാഹനത്തിന് കടന്നുപോകാന്‍ എസ്‌യുവി ഡ്രൈവര്‍ നടത്തുന്ന ഡ്രൈവിങ് പാടവത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
നെക്‌സ്റ്റ് ലെവല്‍ സ്‌കില്‍സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു മിനിറ്റ് 24 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്നതാണ് ദൃശ്യം. ഇടുങ്ങിയ പാലമാണ് പശ്ചാത്തലം.
ഇടുങ്ങിയ പാലത്തില്‍ എതിരെ നിന്ന് വരുന്ന വാഹനത്തിന് കടന്നുപോകാന്‍ എസ്് യുവി ഡ്രൈവര്‍ കാണിക്കുന്ന 'ഡ്രൈവിങ് സ്‌കില്‍' ആണ് വീഡിയോയുടെ ഉള്ളടക്കം. വാഹനം കടന്നുപോകുന്നതിന് സംരക്ഷണഭിത്തിയിലേക്ക് ടയര്‍ കയറ്റിയാണ് വാഹനം മുന്നോട്ടെടുക്കുന്നത്.
അനായാസമായാണ് ഡ്രൈവിങ്. പാലത്തിന്റെ താഴെ ജലാശയമാണ്. സംരക്ഷണഭിത്തിയിലൂടെ എസ് യുവിയുടെ രണ്ടു ടയറുകള്‍ ഓടിച്ചാണ് എതിരെ വരുന്ന വാഹനത്തിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയത്.
Insane driving skills pic.twitter.com/wfwSd8uW9m
— Next Level Skills (@NextSkillslevel) January 16, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
വന്ദേ ഭാരതിൽ സെൽഫിയെടുക്കാൻ കയറി, ഓട്ടോമാറ്റിക്ക് വാതിൽ അടഞ്ഞു ഇറങ്ങിയത് 159 കിലോമീറ്റർ അകലെ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ