'മുസ്ലീങ്ങള്‍ യേശുവിനെ സ്‌നേഹിക്കുന്നു, ഹിജാബ് ധരിച്ച മേരി'; അമേരിക്കയില്‍ വ്യാപകമായി പരസ്യബോര്‍ഡുകള്‍- വീഡിയോ

മേരിക്കയില്‍ ഇസ്ലാം, ക്രൈസ്തവ മതങ്ങള്‍ തമ്മില്‍ ഏറെ സാദൃശ്യമുണ്ടെന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന പരസ്യബോര്‍ഡുകള്‍
മുസ്ലീങ്ങള്‍ യേശുവിനെ സ്‌നേഹിക്കുന്നു എന്ന് എഴുതിയിരിക്കുന്ന പരസ്യബോര്‍ഡ്‌
മുസ്ലീങ്ങള്‍ യേശുവിനെ സ്‌നേഹിക്കുന്നു എന്ന് എഴുതിയിരിക്കുന്ന പരസ്യബോര്‍ഡ്‌

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ ഇസ്ലാം, ക്രൈസ്തവ മതങ്ങള്‍ തമ്മില്‍ ഏറെ സാദൃശ്യമുണ്ടെന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന പരസ്യബോര്‍ഡുകള്‍. ടെക്‌സാസ് ഉള്‍പ്പെടെ വിവിധ അമേരിക്കന്‍ നഗരങ്ങളിലാണ് പരസ്യബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 

ഇസ്ലാം, ക്രൈസ്തവ മതങ്ങള്‍ തമ്മില്‍ ഏറെ സാദൃശ്യമുണ്ടെന്ന് വിശദീകരിക്കുന്ന ആശയങ്ങളാണ് പരസ്യബോര്‍ഡുകളിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ യേശുവിനെ സ്‌നേഹിക്കുന്നു എന്ന അര്‍ഥമുള്ള 'muslims love jesus'  എന്ന പരസ്യബോര്‍ഡാണ് ഹൗസ്റ്റണിലെ തിരക്കുള്ള ഹൈവേയില്‍ പ്രത്യക്ഷപ്പെട്ടത്. ഡ്രൈവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന വിധമാണ് പരസ്യബോര്‍ഡ്. ഇതിന് പുറമേ ഒരു ദൈവം, പ്രവാചകത്വം എന്ന ആശയവും പരസ്യബോര്‍ഡ് മുന്നോട്ടുവെയ്ക്കുന്നു.

ഇല്ലിനോയി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് എഡ്യുക്കേഷന്‍ കേന്ദ്രം ഗെയ്ന്‍ പീസാണ് അമേരിക്കയില്‍ വിവിധ നഗരങ്ങളില്‍ വേറിട്ട പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇസ്ലാമും ക്രൈസ്തവമതവും ഒരേ ശാഖയില്‍ നിന്നുമാണ് ഉണ്ടായതെന്നും നിലവില്‍ തെറ്റിദ്ധാരണകളിലൂടെയാണ് ഇരുമതങ്ങളും കടന്നുപോകുന്നതെന്നുമുള്ള ആശയമാണ് പരസ്യബോര്‍ഡുകള്‍ മുന്നോട്ടുവെയ്ക്കുന്നത്.

മേരി ഹിജാബ് ധരിച്ചിരിക്കുന്ന തരത്തിലാണ് ഒരു പരസ്യബോര്‍ഡിലെ ചിത്രീകരണം. അനുഗൃഹീത മറിയം ഹിജാബ് ധരിച്ചു എന്ന മുദ്രാവാക്യത്തോടുകൂടിയാണ് പരസ്യബോര്‍ഡ്. 'നിങ്ങള്‍ ഇതിനെ ബഹുമാനിക്കുമോ'  എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. മുസ്ലീം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിലാണ് പരസ്യബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇസ്ലാമുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണങ്ങളും സംശയങ്ങളും ദൂരീകരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് സന്നദ്ധ സംഘടനയായ ഗെയ്ന്‍ പീസ് പ്രവര്‍ത്തിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com