ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തു; നിയന്ത്രണംവിട്ട ബസ് കുളത്തില്‍ വീണു, ബംഗ്ലാദേശില്‍ 17 മരണം

ബംഗ്ലാദേശില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. 35പേര്‍ക്ക് പരിക്കേറ്റു
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍


ബംഗ്ലാദേശില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു. 35പേര്‍ക്ക് പരിക്കേറ്റു. ഛലഖതി സദറിലെ ഛത്രഖണ്ഡയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ ഏഴ് കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. 

ഭണ്ഡാരിയയില്‍ നിന്ന് പിരോജിപുരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 9.55ഓടെ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ വലിയ കുളത്തിലേക്ക് പതിക്കുകയായിരുന്നു. 

പരിക്കേറ്റ 35പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. നാലുപേര്‍ ആശുപത്രിയിലാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com