![റഷ്യയിലെ എല്‍ജിബിടിക്യു പ്രതിഷേധത്തില്‍ നിന്ന്](http://media.assettype.com/samakalikamalayalam%2Fimport%2F2023%2F7%2F25%2Foriginal%2FLGBTQ.jpg?w=480&auto=format%2Ccompress&fit=max)
ലിംഗമാറ്റ ശസ്ത്രക്രിയയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ തമ്മിലുള്ള വിവാഹവും നിരോധിച്ച് ബില്ല് പാസാക്കി റഷ്യ. ലിംഗമാറ്റം തടഞ്ഞുകൊണ്ടുള്ള ബില്‍ റഷ്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകരിച്ചു. ഇതിന് പിന്നാലെ ബില്ലില്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ഒപ്പുവച്ചു.
ട്രാന്‍സ് വിവാഹങ്ങള്‍ രാജ്യത്തിന്റെ പാരമ്പര്യ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് കാണിച്ചാണ് പുതിയ നിയമം നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചാത്യരുടെ കുടുംബവിരുദ്ധ പ്രത്യയശാസ്ത്രത്തില്‍ നിന്ന് റഷ്യയെ രക്ഷിക്കാനാണ് പുതിയ നിയമമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ലിംഗമാറ്റം നടത്തിയവര്‍ കുട്ടികളെ ദത്തെടുക്കുന്നതിനും സര്‍ക്കാര്‍ രേഖകളില്‍ വിവരങ്ങള്‍ മാറ്റുന്നതിനും വിലക്കുണ്ട്. പങ്കാളികളില്‍ ഒരാള്‍ ലിംഗമാറ്റം നടത്തിയിട്ടുണ്ടെങ്കില്‍ വിവാഹം അസാധുവാകും.
14 കോടി ജനസംഖ്യയുള്ള റഷ്യയില്‍ 2016നും 2022നും ഇടയില്‍ 2,990 പേര്‍ നിയമപരമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പൊതുവിടത്തില്‍ എല്‍.ജി.ബി.ടി സംസ്‌കാരം പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് വിലക്കി നേരത്തെ റഷ്യന്‍ പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയിരുന്നു. പരമ്പരാഗതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍ക്ക് നാല് ലക്ഷം റൂബിളും(3.63 ലക്ഷം രൂപ) സംഘടനകള്‍ക്ക് 50 ലക്ഷം റൂബിളും(45.47 ലക്ഷം രൂപ)യും പിഴ ചുമത്തുമെന്നും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ 'റഷ്യ പിടിച്ചെടുത്ത പകുതി പ്രദേശവും യുക്രൈന് തിരിച്ചുപിടിച്ചു'; പ്രഖ്യാപിച്ച് അമേരിക്ക
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക