യെവ്‌​ഗനി പ്രിഗോഷിൻ റഷ്യയിൽ; കലാപത്തിനു ശേഷം ആദ്യമായി വീണ്ടും പൊതുവിടത്തില്‍

ആഫ്രിക്കൻ പ്രമുഖനു വാഗ്നർ സേന തലവൻ യെവ്‌​ഗനി പ്രിഗോഷിൻ കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോർട്ട്
യെവ്‌​ഗനി പ്രിഗോഷിൻ/ ട്വിറ്റർ
യെവ്‌​ഗനി പ്രിഗോഷിൻ/ ട്വിറ്റർ

മോസ്കോ: റഷ്യയിൽ ആഭ്യന്തര കലാപത്തിന് തിരികൊളുത്തി പിന്മാറിയ വാഗ്നർ സേന തലവൻ യെവ്‌​ഗനി പ്രിഗോഷിൻ ആഫ്രിക്കൻ പ്രമുഖനുമായി കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോർട്ട്. സെന്റ് പീറ്റേഴ്സ്ബർഗിൽ വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ട്രെസിനി പാലസ് ഹോട്ടലിൽ കൂടിക്കാഴ്‌ച നടത്തിയതിന്റെ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

റഷ്യക്കെതിരെ നടത്തിയ പടയൊരുക്കം പരാജയപ്പെട്ടതിനെ തുടർന്ന് പൊതുമധ്യത്തിൽ നിന്ന് യെവ്‌​ഗനി പ്രിഗോഷിൻ അകന്നു നിൽക്കുകയായിരുന്നു. സെന്റ് പീറ്റഴ്സ്ബർഗിലെ ട്രെസിനി പാലസ് ഹോട്ടൽ പരിസരത്ത് അദ്ദേഹം ഒരു ഓഫീസ് സ്ഥാപിച്ചിട്ടുണ്ടെന്ന തരത്തിലും റഷ്യൻ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നു. സൈനിക അട്ടിമറി നീക്കത്തിന് ശേഷം പ്രിഗോഷിനായി റഷ്യ തിരച്ചിൽ നടത്തിയിരുന്നു.

ജൂലൈ 19ന് അസിപോവിച്ചിൽ വച്ച് പ്രിഗോഷിൻ വാഗ്നർ മേധാവികളെ അഭിസംബോധന ചെയ്യുന്ന വിഡിയോ പുറത്തു വന്നിരുന്നു. യുക്രെയ്നിൽ റഷ്യ നടത്തിയ അധിനിവേശത്തിൽ പ്രധാന പങ്കുവഹിച്ചത് വാഗ്നർ കൂലിപ്പട്ടാളമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com