വാഗ്നര്‍ സേനയ്‌ക്കൊപ്പം സെല്‍ഫി; നഗരം പിടിച്ചെടുത്തതില്‍ 'സന്തോഷം', പുടിന് എതിരെ ജനവികാരം? (വീഡിയോ)

റഷ്യയില്‍ സൈനിക അട്ടിമറിക്ക് ശ്രമിച്ച വാഗ്നര്‍ ഗ്രൂപ്പിനെ ഒരുവിഭാഗം ജനങ്ങളും പിന്തുണച്ചതായി റിപ്പോര്‍ട്ട്
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി


ഷ്യയില്‍ സൈനിക അട്ടിമറിക്ക് ശ്രമിച്ച വാഗ്നര്‍ ഗ്രൂപ്പിനെ ഒരുവിഭാഗം ജനങ്ങളും പിന്തുണച്ചതായി റിപ്പോര്‍ട്ട്. റോസ്‌തോവ്ഓണ്‍ഡോണ്‍ നഗരം പിടിച്ചെടുത്ത വാഗ്നര്‍ ഗ്രൂപ്പിനെ സന്തോഷത്തോടെ സ്വീകരിക്കുന്ന ആളുകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നഗര വാസികളുടെ വലിയ ആള്‍ക്കൂട്ടം ഇവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു. 

വാഗ്നര്‍ സേനയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്ന ആളുകളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അട്ടിമറി ശ്രമം ഉപേക്ഷിച്ച്, പിന്‍മാറുന്ന വാഗ്നര്‍ സേനയ്ക്ക് യാത്രയയപ്പ് നല്‍കുന്നതും വീഡിയോകളില്‍ കാണാം. പ്രസിഡന്റ് പുടിന് എതിരായ ജനവികാരമാണ് കണ്ടത് എന്നാണ് ഭരണകൂട വിമര്‍ശകര്‍ ജനങ്ങളുടെ ആഘോഷത്തെ കുറിച്ച് പറയുന്നത്.നേരത്തെ, നഗരം പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യത്തിലെ ഒരു വിഭാഗം സൈനികരുടെ പിന്തുണ വാഗ്നറിന് ലഭിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ബലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോവ് നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് സൈനിക നീക്കം അവസാനിപ്പിക്കാന്‍ വാഗ്നര്‍ മേധാവി യെവ്‌ഗെനി പ്രിഗോഷിന്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com