ചൈനയിൽ പെയ്‌തിറങ്ങുന്നത് ലക്ഷക്കണക്കിന് പുഴുക്കൾ, 'പുഴു മഴ'യിൽ പെട്ട് ജനങ്ങൾ, വിഡിയോ

ലക്ഷക്കണക്കിന് പുഴുകളാണ് ചൈനയിലെ ബേയ്ജിങ്ങിൽ മഴ പോലെ പെയ്‌തത്
ചൈനയിൽ പുഴു മഴ / ചിത്രം ട്വിറ്റർ
ചൈനയിൽ പുഴു മഴ / ചിത്രം ട്വിറ്റർ

കേരളത്തിലെ ചുവന്ന മഴ പെയ്‌തപോലെ ലോകത്തിന്റെ പലഭാ​ഗങ്ങളിലും വിചിത്രമായ മഴ പെയ്യുന്നത് വാർത്തയാകാറുണ്ട്. ഇപ്പോൾ ചൈനയിൽ പെയ്‌തിറങ്ങുന്ന 'പുഴു മഴ'യാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലക്ഷക്കണക്കിന് പുഴുകളാണ് ചൈനയിലെ ബേയ്ജിങ്ങിൽ മഴ പോലെ പെയ്‌തത്. വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമെല്ലാം പുഴുക്കൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുഴുവിനെ പേടിച്ച് ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

പുഴു മഴയിൽ നിന്നും രക്ഷനേടാൻ കുടചൂടി ഇറങ്ങണമെന്നാണ് ജനങ്ങളോട് ഭരണകൂടത്തിന്റെ നിർദേശം. ഈ വിചിത്ര പ്രതിഭാസത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സമീപത്തെ പോപ്ലർ മരത്തിൽ നിന്നും കാറ്റ് വീശിയപ്പോൾ പറന്നെത്തിയതാകാം എന്നാണ് ഒരു വിശദീകരണം. അതല്ല, ശക്തമായ കാറ്റിനെ തുടർന്ന് ദൂരെ എവിടുനെങ്കിലും പുഴുക്കൾ എത്തിയതാകാമെന്നും പറയുന്നു. എന്തായാലും സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com