ബലറൂസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാന്‍ പുടിന്‍; ആശങ്കയില്‍ യുക്രൈന്‍

അയല്‍ രാജ്യമായ ബലറൂസില്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാനൊരുങ്ങി റഷ്യ
പുടിൻ/എപി
പുടിൻ/എപി

യല്‍ രാജ്യമായ ബലറൂസില്‍ ആണവായുധങ്ങള്‍ സൂക്ഷിക്കാനൊരുങ്ങി റഷ്യ. പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1990ന് ശേഷം, ആദ്യമായാണ് മറ്റൊരു രാജ്യത്ത് റഷ്യ ആയുധ ശേഖരണം നടത്തുന്നത്. 

ഇതില്‍ അസ്വാഭാവികതയില്ല. യുഎസ് പതിറ്റാണ്ടുകളായി ഇത് ചെയ്യുന്നുണ്ട്. അവര്‍ തങ്ങളുടെ സഖ്യരാജ്യങ്ങളുടെ പ്രദേശത്ത് വര്‍ഷങ്ങളായി ആണവായുധങ്ങള്‍ വിന്യസിച്ചിട്ടുണ്ട്-പുടിന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ്. റഷ്യയുടെ പുതിയ നീക്കം. 

ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിക്കാതെയാണ് തങ്ങള്‍ ബലറൂസില്‍ ആയുങ്ങള്‍ വിന്യസിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ എപ്പോഴാണ് വിന്യാസം ആകംഭിക്കുന്നത് എന്നതിനെ പറ്റി റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. 

യുക്രൈന്‍, പോളണ്ട്, ലിതുവാനിയ, ലാത്വിയ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ബെലറൂസില്‍, യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യ വന്‍തോതിലുള്ള സൈനിക വിന്യാസം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരിക്കുന്നത്. ഇതോടെ, യുക്രൈന്‍ കൂടുതല്‍ പ്രതിസന്ധിയിലായി. കൂടുതല്‍ ആയുധങ്ങള്‍ നല്‍കി സഹായിക്കണമെന്ന് അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com