വാതില്‍ തുറന്ന് കാല്‍വെച്ചത് വിഷപ്പാമ്പിന് മുകളിലേക്ക്; ഒടുവില്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്ക്  |   Published: 28th March 2023 09:38 PM  |  

Last Updated: 28th March 2023 09:38 PM  |   A+A-   |  

snake

പാമ്പിനെ ചവിട്ടിയ ഉടനെ ചാടുന്ന യുവാവിന്റെ ദൃശ്യം

 

മുറ്റത്തും പരിസരങ്ങളിലും പാമ്പുകള്‍ അടക്കമുള്ള ഉരഗ വര്‍ഗങ്ങളെ കാണുന്നത് പുതുമയുള്ള കാര്യമല്ല. ചില സാഹചര്യങ്ങളില്‍ ഇവയുടെ സാന്നിധ്യം അപ്രതീക്ഷിതമായെങ്കിലും ഒരാളുടെ ജീവന് തന്നെ ഭീഷണിയായെന്നും വരാം. അത്തരത്തില്‍ ഒരു അനുഭവമാണ് മെല്‍ബണിലെ ഡോണിബ്രൂക്ക് നിവാസിയായ അരവിന്ദ് അത്രി എന്ന വ്യക്തിക്ക് ഉണ്ടായത്. 

വാതില്‍ തുറന്നു പുറത്തേക്കിറങ്ങിയ അരവിന്ദ് കാല്‍ വച്ചത് ഒരു വിഷപ്പാമ്പിന് മുകളിലേക്കാണ്.  ഭയാനകമായ ഈ നിമിഷങ്ങളുടെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.അബദ്ധത്തില്‍ കാല്‍ വച്ചത് പാമ്പിന് മുകളിലാണെന്ന് മനസ്സിലാക്കിയ ഉടന്‍ കടിയേല്‍ക്കാതിരിക്കാന്‍ അരവിന്ദ് മുകളിലേക്ക് കുതിച്ചുചാടി. ഒരു സെക്കന്‍ഡ് പോലും മനസ്സാന്നിധ്യം കൈവിടാതെ പെരുമാറിയതിനാല്‍ ഭാഗ്യം കൊണ്ട് അദ്ദേഹത്തിന് ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. 

അപ്രതീക്ഷിതമായ സംഭവത്തില്‍ പരിഭ്രമിച്ചു പോയ പാമ്പും വീടിനു മുന്നിലെ കോണ്‍ക്രീറ്റ് പാതയുടെ അടിയിലേക്ക് ഇഴഞ്ഞ് നീങ്ങുകയായിരുന്നു. അരവിന്ദ് ഉടന്‍തന്നെ പാമ്പുപിടുത്ത വിദഗ്ധനായ മാര്‍ക്ക് പെല്ലിയെ വിളിച്ചുവരുത്തി. മാര്‍ക്ക് സ്ഥലത്തെത്തിയപ്പോഴേക്കും പാമ്പ് കോണ്‍ക്രീറ്റിന് അടിയിലേക്ക് പോയിരുന്നു. ഓസ്‌ട്രേലിയന്‍ കോപ്പര്‍ ഹെഡ് ഇനത്തില്‍പ്പെട്ട പാമ്പായിരുന്നു അരവിന്ദിന്റെ വീട്ടുമുറ്റത്തെത്തിയത്. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാര്‍ക്കിന് കോണ്‍ക്രീറ്റിനടിയില്‍ നിന്നും പാമ്പിനെ പിടികൂടാനായത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പുലിയുടെ 'സൂര്യ നമസ്‌കാരം' - വൈറല്‍ വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ