ഒറ്റരാത്രി; റഷ്യ തൊടുത്തുവിട്ടത് 18 മിസൈലുകള്‍, 15എണ്ണം തകര്‍ത്തെന്ന് യുക്രൈന്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 01st May 2023 03:20 PM  |  

Last Updated: 01st May 2023 03:20 PM  |   A+A-   |  

ukrain_war

ചിത്രം: എഎഫ്പി

 

യുക്രൈന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ ഞായറാഴ്ച അര്‍ധാരാത്രി തൊടുത്തുവിട്ടത് 18 മിസൈലുകളെന്ന് യുക്രൈന്‍. ഇതില്‍ 15 എണ്ണത്തെയും വെടിവെച്ചു വീഴ്ത്തിയതായി യുക്രൈന്‍ സേന അവകാശപ്പെട്ടു. 

രാത്രി 2.30ഓടെയാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രൈന്‍ സായുധ സേന കമാന്‍ഡര്‍ ഇന്‍ ചീഫ് വലേരി സല്യൂഷ്‌നി ടെലഗ്രാം ചാനലിലൂടെ പറഞ്ഞു. ഖേര്‍സണ്‍ മേഖലയില്‍ റഷ്യന്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

തലസ്ഥാന നഗരമായ കീവ് ലക്ഷ്യമിട്ടാണ് ഇതില്‍ ഏറെയും മിസൈലുകള്‍ വന്നത് എന്നാണ് യുക്രൈന്‍ പറയുന്നത്. മിസൈല്‍ ആക്രമണത്തിന് പിന്നാലെ, കീവില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ആഴ്ച റഷ്യ യുക്രൈന് മേല്‍ ആക്രമണം ശക്തമാക്കിയിരുന്നു. വെള്ളിയാഴ്ച റഷ്യ 20 ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഈ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 


ഈ വാര്‍ത്ത കൂടി വായിക്കൂ  ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഖലീഫ അബു ഹുസൈന്‍ അല്‍ ഖുറേഷിയെ വധിച്ചു; എര്‍ദോഗന്റെ പ്രഖ്യാപനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ