നവാഗതര്‍ക്ക് സ്വാഗതം, ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; ക്യാമ്പസ് വളഞ്ഞ് കമാന്‍ഡോകള്‍, 'അക്കിടി പിണഞ്ഞ്' ശ്രീലങ്കന്‍ സര്‍ക്കാര്‍

ശ്രീലങ്കയിലെ യൂണിവേഴ്‌സിറ്റിയില്‍ നവാഗതരെ സ്വാഗതം ചെയ്യുന്ന പരിപാടിക്കിടെ വന്‍ സൈനിക വിന്യാസം
ചിത്രം: എഎഫ്പി/ഫയല്‍
ചിത്രം: എഎഫ്പി/ഫയല്‍

ശ്രീലങ്കയിലെ യൂണിവേഴ്‌സിറ്റിയില്‍ നവാഗതരെ സ്വാഗതം ചെയ്യുന്ന പരിപാടിക്കിടെ വന്‍ സൈനിക വിന്യാസം. സര്‍ക്കാരിന് എതിരെ പ്രകടനം നടത്താന്‍ ആളെക്കൂട്ടുന്നു എന്ന പ്രചാരണത്തെ തുടര്‍ന്നാണ് കമാന്‍ഡോകള്‍ അടക്കമുള്ള സൈനികര്‍ ക്യാമ്പസ് വളഞ്ഞത്. യൂണിവേഴ്‌സിറ്റി ഓഫ് കൊളംബോയിലാണ് സംഭവം നടന്നത്. ആയിരക്കണക്കിന് സായുധ സൈനികരെയാണ് ക്യാമ്പസിന് ചുറ്റും വിന്യസിച്ചത്. 

രഹസ്യാന്വേഷണ വിഭഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തെ വിന്യസിച്ചത് എന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. വിവരം തെറ്റാണെന്ന് മനസ്സിലായപ്പോള്‍, സൈന്യത്തെ പിന്‍വലിച്ചു. ക്യാമ്പസില്‍ നിന്ന് 1,500 ലഞ്ച് പാക്കറ്റ് ഓര്‍ഡര്‍ പുറത്തെ ഹോട്ടലിന് ലഭിച്ചതാണ് സംശയത്തിന് കാരണമായത്.

 പ്രസിഡന്റിന്റെ കൊട്ടാരത്തിലും വന്‍ സുരക്ഷ ഒരുക്കിയിരുന്നു. പുതുതായി എത്തിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാനായി ക്യാമ്പസിലെ ആര്‍ട്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ് പരിപാടി സംഘടിപ്പിച്ചത്. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com