'ഒരു ഓട്ടോഗ്രാഫ്..., താങ്കള്‍ ഞങ്ങള്‍ക്ക് വലിയ തലവേദനയാണ്'; മോദിയുടെ ജനപ്രീതിയില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് ബൈഡനും അല്‍ബനീസും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും
ബൈഡനും അൽബനീസിനുമൊപ്പം മോദി, എപി
ബൈഡനും അൽബനീസിനുമൊപ്പം മോദി, എപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും. മോദി എത്തിച്ചേരുന്ന ഇടങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടുന്നതിനാല്‍ പരിപാടി സംഘടിപ്പിക്കുന്നത്  തങ്ങള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നതായി നേതാക്കള്‍ ചൂണ്ടിക്കാണിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജപ്പാനിലെ ടോക്കിയോയിലെ ക്വാഡ് സമ്മേളനത്തിനിടെയായിരുന്നു മൂന്ന് നേതാക്കളും തമ്മിലുള്ള ആശയവിനിമയം.

അടുത്ത മാസം നടക്കാനിരിക്കുന്ന മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായ പൊതുപരിപാടിക്ക് ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 'ഞാന്‍ നിങ്ങളുടെ കൈയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങും. നിങ്ങള്‍ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അടുത്തമാസം വാഷിങ്ടണില്‍ നിങ്ങള്‍ക്കായി അത്താഴം ഒരുക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുകഴിഞ്ഞു. ഞാന്‍ തമാശ പറയുകയാണ് എന്നാണോ നിങ്ങള്‍ കരുതുന്നത്?, എന്റെ ടീമിനോട് ചോദിച്ചാല്‍ മതി. ഞാന്‍ ഇതുവരെ അറിയാത്തവര്‍ വരെ എന്നെ വിളിച്ച് കൊണ്ടിരിക്കുകയാണ്. സിനിമാ താരങ്ങള്‍ മുതല്‍ ബന്ധുക്കള്‍ വരെ കൂട്ടത്തിലുണ്ട്. നിങ്ങള്‍ വലിയ ജനപ്രീതിയുള്ളയാളാണ്'- ജോ ബൈഡന്റെ വാക്കുകള്‍.

മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സിഡ്നിയിലും വലിയ ജനത്തിരക്കാണെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ചൂണ്ടിക്കാട്ടി. സിഡ്നിയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മോദിയുടെ പൊതുപരിപാടിയില്‍ പരമാവധി ഇരുപതിനായിരം പേര്‍ക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍, അതിലും എത്രയോ അധികം പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതിക്കായി അപേക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com