യുഎഇയില്‍ വില്ലയ്ക്ക് തീപിടിച്ചു; ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് 

By സമകാലികമലയാളം ഡെസ്ക്  |   Published: 22nd May 2023 05:48 PM  |  

Last Updated: 22nd May 2023 05:48 PM  |   A+A-   |  

Abu Dhabi house fire

പ്രതീകാത്മക ചിത്രം

 

അബുദാബി:  അബുദാബി മുഅസിസ് മേഖലയിലെ വില്ലയ്ക്ക് തീപിടിച്ച് ആറ് പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തെ കുറിച്ചുള്ള കാരണം വ്യക്തമല്ല. 

വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സും പാരമെഡിക്കല്‍ ജീവനക്കാരും പൊലിസും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.  തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.  സംഭവത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം, ദുബായിലെ അല്‍ റാസിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 16 പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നെഞ്ചൊപ്പം പ്രളയജലം; മകളെ രക്ഷിക്കാന്‍ നിലവിളിച്ച് അമ്മ, നീന്തിയെത്തി 'ദൈവത്തിന്റെ കൈകള്‍' (വീഡിയോ)

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ