കാനഡയിലെ 'മോസ്റ്റ് വയലന്റ് ഗ്യാങ്‌സ്റ്റര്‍'; ഇന്ത്യന്‍ വംശജനെ വെടിവെച്ചു കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2023 02:40 PM  |  

Last Updated: 29th May 2023 02:40 PM  |   A+A-   |  

amarpreet

അമര്‍പ്രീത് സാമ്‌റ

 


ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ ഗ്യാങ്സ്റ്റര്‍ വെടിയേറ്റു മരിച്ചു. വിവാഹ വേദിയില്‍ വെച്ചാണ് 28കാരനായ അമര്‍പ്രീത് സാമ്‌റ കൊല്ലപ്പെട്ടത്. കാനഡ പൊലീസിന്റെ  'മോസ്റ്റ് വയലന്റ് ഗ്യാങ്‌സ്റ്റര്‍' ലിസ്റ്റിലുള്ള ആളാണ് അമര്‍പ്രീത്. ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. 

വിവാഹ വേദിയില്‍ ഡാന്‍സ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് അമര്‍പ്രീതിനെ വെടിവെച്ചത്. വേദിയില്‍ എത്തിയ ചില ആളുകള്‍ ഡിജെയോട് പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. 

2022ലാണ് അമര്‍പ്രീത് സാമ്‌റയെ കനേഡിയന്‍ പൊലീസ് 'മോസ്റ്റ് വയലന്റ് ഗ്യാങ്‌സ്റ്റര്‍' ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. പതിനൊന്നു പേരെയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ അമര്‍പ്രീതിന്റെ സഹോദരന്‍ രവീന്ദര്‍ ഉള്‍പ്പെടെ 9പേരും പഞ്ചാബ് വംശജരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ തുര്‍ക്കിയില്‍ എര്‍ദോഗന്‍ തന്നെ; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ