വിമാനത്തില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാര്‍ ഭാരം പരിശോധിക്കണം; പുതിയ നടപടിയുമായി ന്യൂസിലന്‍ഡ് എയര്‍ലൈന്‍ 

വിമാനത്തില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാര്‍ ഭാരം പരിശോധിക്കണമെന്ന് ന്യൂസിലന്‍ഡ് എയര്‍ലൈന്‍
എയര്‍ ന്യൂസിലന്‍ഡ് വിമാനം
എയര്‍ ന്യൂസിലന്‍ഡ് വിമാനം


വിമാനത്തില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാര്‍ ഭാരം പരിശോധിക്കണമെന്ന് ന്യൂസിലന്‍ഡ് എയര്‍ലൈന്‍. ടേക്ക് ഓഫീന് മുന്‍പ് പൈലറ്റുമാര്‍ക്ക് പ്ലെയിനിന്റെ ഭാരവും ബാലന്‍സും കൃത്യമായി മനസ്സിലാക്കാനാണ് പുതിയ നടപടി എന്നാണ് വിശീദകരണം. മാസത്തില്‍ 10,000 പേരുടെ ഭാരം അളക്കാനാണ് എയര്‍ലൈന്‍സ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ആളുകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്യമാക്കില്ല. 

പ്ലെയിനിന് സമീപം വെച്ച സ്‌കെയിലിയില്‍ കയറി അളവ് നോക്കിയിട്ട് വേണം അകത്തേക്ക് പ്രവേശിക്കാന്‍. എന്നാല്‍ ഭാരം ഡിസ്‌പ്ലേയില്‍ കാണിക്കില്ല. എയര്‍ലൈന്‍ ക്രൂ അംഗങ്ങള്‍ക്ക് പോലും ഈ വിവരങ്ങള്‍ ലഭ്യമാകില്ല. 

നിലവില്‍ ആവറേജ് ഭാരം കണക്കാക്കിയാണ് ലഗേജുകളും മറ്റും വിമാനത്തില്‍ കയറ്റുന്നത്. പുതിയ മാര്‍ഗത്തിലൂടെ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാമെന്നാണ് എയര്‍ലൈന്‍ വാദിക്കുന്നത്. ലഗേജ് ഉള്‍പ്പെടെ 13 വയസ്സിന് മുകളില്‍ പ്രായമായ ആളുകളുടെ സ്റ്റാന്‍ഡേര്‍ഡ് വെയ്റ്റ് 86 കിലോയാണ് നിശ്ചയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com