വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് എത്തിപ്പെടാവുന്ന രാജ്യങ്ങള്‍ ഏതൊക്കെ? 

123 രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ആവശ്യമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ പുതിയ റാങ്കിങ്ങില്‍ എത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ മലേഷ്യയിലേക്കും ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാമെന്ന പ്രഖ്യാപനം വന്നു. ഡിസംബര്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്കാണ് വിസാരഹിത യാത്ര അനുവദിച്ചിട്ടുള്ളത്. ഇതോടെ പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 137  സ്ഥാനത്തെത്തി. 

123 രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ആവശ്യമാണ്. 75 മൊബിലിറ്റി സ്‌കോര്‍ ഉള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് 23 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രയും 49 രാജ്യങ്ങളിലേക്ക് വിസ-ഓണ്‍-അറൈവല്‍ പ്രവേശനവും അനുവദിക്കുന്നു. ടൂറിസം സാധ്യത വര്‍ധിപ്പിക്കുന്നതിന് മൂന്ന് രാജ്യങ്ങള്‍ കൂടി ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ചതോടെ 26 രാജ്യങ്ങളില്‍ വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് എത്താം. 

അംഗോള, ബാര്‍ബഡോസ്, ഭൂട്ടാന്‍, ഡൊമിനിക്ക, എല്‍ സാല്‍വഡോര്‍, ഫിജി, ഗാബോണ്‍, ഗാംബിയ, ഗ്രെനഡ, ഹെയ്തി, ജമൈക്ക, കസാക്കിസ്ഥാന്‍, കിരിബാത്തി, മക്കാവോ, മൗറീഷ്യസ്, മൈക്രോനേഷ്യ, നേപ്പാള്‍, പലസ്തീന്‍ എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇപ്പോള്‍ വിസയില്ലാതെ എത്താം. കിറ്റ്സ് ആന്‍ഡ് നെവിസ്, സെനഗല്‍, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വനുവാട്ടു, ശ്രീലങ്ക, തായ്ലന്‍ഡ്, മലേഷ്യ.

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം തിങ്കളാഴ്ചയാണ് ഇന്ത്യ, ചൈന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 30 ദിവസത്തെ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചത്. ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ എത്താന്‍ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് തായ്ലന്‍ഡും ശ്രീലങ്കയും ചേര്‍ന്നു. 30 ദിവസത്തെ വിസ രഹിത പ്രവേശനം നിലവില്‍ എട്ട് ആസിയാന്‍ രാജ്യങ്ങളും അനുവദിക്കുന്നുണ്ട്. സന്ദര്‍ശനം, വിനോദസഞ്ചാരം, ബിസിനസ്സ് എന്നി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഇളവ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com