'പ്രേതസിനിമ പോലെ': ഇസ്രയേലില്‍ മ്യൂസിക് ഫെസ്റ്റിവലിന് നേരെ ആക്രമണം, 260 മൃതദേഹങ്ങള്‍ കണ്ടെത്തി

നിരവധി പേരെ ഹമാസ് ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ജറുസലേം:  ഇസ്രയേലില്‍ സംഘടിപ്പിച്ച ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവലിനെ കൊലക്കളമാക്കി ഹമാസ്. 260 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. നിരവധി പേരെ ഹമാസ് ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഗാസ മുനമ്പിന് സമീപത്തുള്ള റെയിമില്‍ നടന്ന യൂണിവേഴ്‌സോ പാരലെല്ലോ ഫെസ്റ്റിവലില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഫെസ്റ്റിവല്‍ വേദിക്ക് നേരെ ശനിയാഴ്ചയാണ് ഹമാസിന്റെ ആക്രമണമുണ്ടായത്. പുലര്‍ച്ചെ 6.30 നാണ് റോക്കറ്റ് ആക്രമണം നടക്കുന്നത്. തുടര്‍ന്ന് തോക്കുധാരികളായ ഒരു സംഘം സംഗീത പരിപാടിയിലേക്ക് എത്തി ആക്രമം നടത്തുകയായിരുന്നു. 

കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പലരേയും തടഞ്ഞു നിര്‍ത്തി വെടിവെച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിപാടിക്കെത്തിയ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനിടെ ഇവിടെ നിന്നുള്ള ചില വിഡിയോകള്‍ പുറത്തുവന്നു. രക്ഷപ്പെട്ട് ഓടാന്‍ ശ്രമിക്കുന്നവരെ ഹമാസ് പിടിച്ചുകൊണ്ടുപോകുന്നതാണ് വിഡിയോയില്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com