പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നാട്ടില്‍ തിരിച്ചെത്തും,  പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യും,24 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

നാട്ടില്‍ തിരികെ എത്തുന്ന  നവാസ് ഷെരീഫ് ലാഹോറില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുമെന്ന് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ്
ഫോട്ടോ: ഫയല്‍ ചിത്രം
ഫോട്ടോ: ഫയല്‍ ചിത്രം

ഇസ്‌ലാബാദ്:  പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് 4 വര്‍ഷത്തെ വിദേശവാസത്തിനു ശേഷം ഇന്ന് നാട്ടില്‍ തിരിച്ചെത്തും. ഈ മാസം 24 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. നാട്ടില്‍ തിരികെ എത്തുന്ന  നവാസ് ഷെരീഫ് ലാഹോറില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുമെന്ന് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് അറിയിച്ചിട്ടുണ്ട്. 

2 അഴിമതിക്കേസുകളില്‍ അദ്ദേഹത്തിന് 24 വരെ ജാമ്യം അനുവദിച്ച കോടതി തോഷഖാന വാഹനക്കേസിലെ അറസ്റ്റ് വാറണ്ട് സസ്‌പെന്‍ഡ് ചെയ്തു. 24ന് അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) നേതാവായ നവാസ് ഷരീഫ് 3 തവണ പ്രധാനമന്ത്രിയായിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലായിരുന്നപ്പോള്‍ ചികിത്സയ്ക്കായി 2019 ലാണ് നവാസ് രാജ്യം വിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com