ഗാസയിലെ ഇന്ധനക്ഷാമം; ഇന്‍കുബേറ്ററിലുള്ള 120 നവജാതശിശുക്കളുടെ ജീവന്‍ അപകടത്തില്‍, ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല

.നിലവില്‍ 120 നവജാതശിശുക്കള്‍ ഇന്‍കുബേറ്ററുകളിലുണ്ട്. അതില്‍ 70 നവജാതശിശുക്കളും മെക്കാനിക്കല്‍ വെന്റിലേഷനിലാണെന്നും ഇക്കാര്യത്തില്‍ വലിയ ആശങ്കയാണുള്ളതെന്നും യുനിസെഫ് വക്താവ് ജോനാഥന്‍ ക്രിക്‌സ് പറഞ്ഞു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ഗാസ: ഇന്ധനം തീര്‍ന്നതിനാല്‍ യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ ആശുപത്രികളിലുള്ള ഇന്‍കുബേറ്ററുകളില്‍ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവന്‍ അപകടത്തിലാണെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതിനകം 1,750ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 130 മാസം തികയാത്ത കുഞ്ഞുങ്ങള്‍ ഇന്ധനത്തിന്റെ അഭാവം മൂലം മരിക്കാന്‍ സാധ്യതയുള്ളതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. 

ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് ഗാസയില്‍ ഇന്ധനം, വെള്ളം എന്നിവ ലഭിക്കുന്നില്ല. നിലവില്‍ 120 നവജാതശിശുക്കള്‍ ഇന്‍കുബേറ്ററുകളിലുണ്ട്. അതില്‍ 70 നവജാതശിശുക്കളും മെക്കാനിക്കല്‍ വെന്റിലേഷനിലാണെന്നും ഇക്കാര്യത്തില്‍ വലിയ ആശങ്കയാണുള്ളതെന്നും യുനിസെഫ് വക്താവ് ജോനാഥന്‍ ക്രിക്‌സ് പറഞ്ഞു.

വൈദ്യുതി മുടങ്ങിയതിനാല്‍ ആശുപത്രികളില്‍ ജനറേറ്ററുകള്‍ക്കുള്ള ഇന്ധനം ഇതിനകം തീര്‍ന്നുവെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ അറിയിച്ചിരുന്നു. ജനറേറ്ററുകള്‍ നിര്‍ത്തിയാല്‍ ഡയാലിസിസ് ആവശ്യമുള്ള 1000 രോഗികള്‍ക്കും പകടമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. മരുന്നുകളുമായി 20 ട്രക്കുകള്‍ ഗാസയിലേക്ക് കടന്നെങ്കിലും ചരക്കില്‍ ഇന്ധനം ഉണ്ടായിരുന്നില്ല.

യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കനുസരിച്ച് ഗാസയില്‍ പ്രതിദിനം 160 സ്ത്രീകള്‍ പ്രസവിക്കുന്നു. 2.4 ദശലക്ഷം ജനസംഖ്യയുള്ള പ്രദേശത്ത് 50,000 ഗര്‍ഭിണികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ക്കാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com