അന്റോണിയോ രാജി വെക്കണമെന്ന ആവശ്യം ശക്തം, യുഎന്നിന്റെ പങ്ക് ഇല്ലാതാക്കലാണ് ഇസ്രായേല്‍ ശ്രമമെന്ന് പലസ്തീന്‍

യുഎന്നിന്റെ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പങ്കുവഹിക്കേണ്ട അദ്ദേഹത്തെ കടന്നാക്രമിക്കുന്നത് ശരിയല്ല.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെതിരെ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന സംഘടിതമായ  ആക്രമണങ്ങളില്‍ പലസ്തീന്‍ വിദേശകാര്യമന്ത്രാലയം അപലപിച്ചു. പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭയുടെ പങ്ക് ഇല്ലാതാക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര നിയമത്തിന് എതിരാണെന്നും വിദേശകാര്യമന്ത്രാലയം ആരോപിച്ചു. 

യുഎന്നിന്റെ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പങ്കുവഹിക്കേണ്ട അദ്ദേഹത്തെ കടന്നാക്രമിക്കുന്നത് ശരിയല്ല. അടിയന്തരമായി മനുഷ്യത്വപരമായ സമീപനത്തോടുകൂടി ഇടനാഴികള്‍ തുറക്കുകയും മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം വിജയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റേയും അദ്ദേഹത്തിന്റെ പ്രതിനിധികളുടേയും പങ്ക് വളരെ വലുതാണെന്നും പലസ്തീന്‍ വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. 

ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഎന്‍ ആസ്ഥാനത്ത് നടന്ന സുരക്ഷാ കൗണ്‍സിലില്‍ ഗുട്ടെറസ് പലസ്തീന്‍ ജനതയെ അനുകൂലിച്ച് സംസാരിച്ചതാണ് ഇസ്രായേലിനെ പ്രകോപിതരാക്കിയത്. തുടര്‍ന്ന് യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വെക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെ്ട്ടു. 


ഇസ്രായേലിനെ ഹമാസ് ആക്രമിച്ചുവെങ്കില്‍ പലസ്തീന്‍ ജനത സ്വന്തം ഭൂമിയിലെ അധിനിവേശത്തില്‍ വീര്‍പ്പുമുട്ടുകയാണെന്നും ഒന്നും ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്നുമാണ് യു എന്‍ സെക്രട്ടറി ജനറല്‍ സംവാദത്തില്‍ പറഞ്ഞത്. കഴിഞ്ഞ 56 വര്‍ഷമായി പലസ്തീന്‍ ജനത അടിച്ചമര്‍ത്തല്‍ നേരിടുകയാണെന്നും യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ ആക്രമണങ്ങള്‍ ഒരു ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിണം. തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പില്‍ കൂടിയും ആക്രമണത്തില്‍ കൂടിയും വീതംവെക്കുന്നത് അവര്‍ കണ്ടു. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. അവരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. ജനങ്ങള്‍ കുടിയിറക്കപ്പെട്ടു. രാഷ്ട്രീയമായ പരിഹാരം ഉണ്ടാകും എന്ന അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്നും ഗുട്ടെറസ് പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com