ഖത്തറില്‍ തടവിലായ എട്ടു ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ 

ഖത്തറില്‍ തടവിലായ എട്ടു ഇന്ത്യക്കാര്‍ക്ക് വധശിക്ഷ
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം
Updated on
1 min read

ദോഹ: ഖത്തറില്‍ തടവിലായ എട്ടു ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് ശിക്ഷ വിധിച്ചത്. ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഒരു വര്‍ഷം മുന്‍പാണ് എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥരെ ഖത്തര്‍ അറസ്റ്റ് ചെയ്യുന്നത്. അല്‍ ദഹ്‌റാ കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജീവനക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിയമപരമായ എല്ലാ സാധ്യതകളും തേടും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഖത്തര്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്തും. കേസിന്റെ രഹസ്യസ്വഭാവം കണക്കിലെടുത്ത് വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പറയുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

2022 ഒക്ടോബര്‍ മുതല്‍ ഇവര്‍ ഖത്തര്‍ ജയിലില്‍ കഴിയുകയാണ്. അന്തര്‍വാഹിനി പദ്ധതിയുമായി ബന്ധപ്പെട്ട് ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ഇവരെ തടവിലാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു. അല്‍ ദഹ്‌റാ കമ്പനിയില്‍ ജോലി ചെയ്യാന്‍ പോയ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്തകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. ഏതെല്ലാം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന കാര്യം ഖത്തര്‍ വ്യക്തമാക്കിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com