ഗാസയിലെ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; 50 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഗാസയിലെ ജബലിയയിലെ അഭയാ‍ർത്ഥി ക്യാമ്പിലെ അപ്പാർട്ട്മെന്റ് ബ്ലോക്കുകളിലാണ് ആക്രമണമുണ്ടായത്
ഗാസയിലെ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം/ പിടിഐ
ഗാസയിലെ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം/ പിടിഐ
Updated on
1 min read

​​ടക്കൻ ഗാസയിലെ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ അമ്പതോളം പേർ കൊല്ലപ്പെട്ടതായി ​ഗാസ ആരോ​ഗ്യ മന്ത്രാലയം. ഗാസയിലെ ജബലിയയിലെ അഭയാ‍ർത്ഥി ക്യാമ്പിലെ അപ്പാർട്ട്മെന്റ് ബ്ലോക്കുകളിലാണ് ആക്രമണമുണ്ടായത്. ജബലിയ അഭയാർത്ഥി ക്യാമ്പ് പൂർണമായും തകർന്നു. 150 ഓളം പേർക്ക് പരിക്കേറ്റതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 8,525 പേർ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. അതേസമയം വെടിനിർത്തൽ ആവശ്യം തള്ളിയ ഇസ്രയേൽ ഗാസയിൽ കരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്.

ഗാസ നഗരത്തിൽ വരെ എത്തിയ ഇസ്രായേലി യുദ്ധടാങ്കുകൾ ഹമാസിന്റെ ഭൂഗർഭ അറകൾ ലക്ഷ്യമാക്കി ആക്രമണം നടത്തി. നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഒരു ഇസ്രായേലി സൈനികനെ വധിച്ചതായി ഹമാസും അവകാശപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com