ജപ്പാനില്‍ വര്‍ഷിച്ചതിനേക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബ് വികസിപ്പിക്കാന്‍ അമേരിക്ക

ബി 61- 13 എന്ന ബോംബാണ് തങ്ങളുടെ കൈവശമുണ്ടെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കിയത്.  
പ്രതീകാത്മ ചിത്രം/ ഫോട്ടോ: എക്‌സ്
പ്രതീകാത്മ ചിത്രം/ ഫോട്ടോ: എക്‌സ്

വാഷിംഗ്ടണ്‍ : രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനില്‍ വര്‍ഷിച്ചതിനേക്കാള്‍ 24 മടങ്ങ് ശക്തിയുള്ള അണുബോംബ് വികസിപ്പിക്കാനൊരുങ്ങി അമേരിക്ക.  ബി 61 ന്യൂക്ലിയര്‍ ഗ്രാവിറ്റി ബോംബിന്റെ ആധുനിക വകഭേദമായ ബി 61- 13 എന്ന ബോംബാണ് നിര്‍മിക്കുന്നതെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കി. അണുബോംബ് വികസിപ്പിക്കലുമായി മുന്നോട്ടു പോകുന്നതിന്‌ യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിരോധ വകുപ്പ് അറിയിച്ചു. 

ബി 61-13, ബി 61-7ന് സമാനമായി 360 കിലോടണ്‍ പ്രഹരശേഷിയാണുള്ളത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാനിലെ ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിന് ഏകദേശം 15 കിലോടണ്‍ പ്രഹരശേഷിയാണുള്ളത് . നാഗസാക്കിയില്‍ വര്‍ഷിച്ച 25 കിലോടണ്‍ ഭാരമുള്ള ബോംബിനെക്കാള്‍ 14 മടങ്ങ് വലുതാണ് ബി-61-13 എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. 

ലോകത്തിലെ നിലവിലെ സുരക്ഷാ സാഹചര്യവും എതിരാളികളില്‍ നിന്നുള്ള ഭീഷണികളുടേയും ഫലമാണ് പുതിയ പ്രഖ്യാപനമെന്ന് ബഹിരാകാശ നയ പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ പ്ലംബ് പറഞ്ഞു. മാത്രമല്ല സഖ്യകക്ഷികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും ആക്രമണങ്ങളെ ചെറുക്കാനും അമേരിക്കക്ക് ഉത്തരവാദിത്തമുണ്ടെന്നും ജോണ്‍ പ്ലംബ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com