കനത്തമഴയില്‍ അണക്കെട്ട് തകര്‍ന്നു, ലിബിയയില്‍ പ്രളയം; ആയിരക്കണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്- വീഡിയോ

By സമകാലിക മലയാളം ഡെസ്ക്       |   Published: 12th September 2023 10:35 AM  |  

Last Updated: 12th September 2023 10:35 AM  |   A+A-   |  

libya flood

വെള്ളപ്പൊക്കത്തില്‍ ലിബിയന്‍ നഗരം തകര്‍ന്ന നിലയില്‍, എക്‌സ്‌

 

ട്രിപ്പോളി: ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുറഞ്ഞത് രണ്ടായിരം പേര്‍ മരിച്ചതായും ആയിരക്കണക്കിന് പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു.

കിഴക്കന്‍ ലിബിയയെ ദുരിതത്തിലാഴ്ത്തിയാണ് പ്രളയം നാശംവിതച്ചത്. അതിതീവ്രമഴയെ തുടര്‍ന്ന് ഉണ്ടായ പ്രളയം ഡെര്‍ന നഗരത്തെയാണ് ബാധിച്ചത്. കനത്തമഴയില്‍ ഡെര്‍ന നഗരത്തിന് മുകളിലുള്ള അണക്കെട്ട് തകര്‍ന്നതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്ന് ലിബിയന്‍ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്മാരി പറഞ്ഞു. 

പ്രളയത്തില്‍ നഗരം ഒന്നടങ്കം കടലിലേക്ക് ഒലിച്ചുപോയി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. നഗരത്തിലൂടെ പ്രളയജലം കുത്തിയൊലിച്ച് ഒഴുകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

ആത്മഹത്യ വര്‍ധിക്കുന്നു; പാരസെറ്റമോളിന്റെ വില്‍പ്പന നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുകെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ