ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 മരണം 

നോര്‍ത്തേണ്‍ ആമസോണിലെ ബാഴ്‌സലോസിലാണ് അപകടമുണ്ടായത്
അപകടത്തിൽ തകർന്ന വിമാനം/ ട്വിറ്റർ
അപകടത്തിൽ തകർന്ന വിമാനം/ ട്വിറ്റർ
Updated on
1 min read

റിയോ ഡി ജനീറോ: ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 പേര്‍ മരിച്ചു. 12 യാത്രക്കാരും പൈലറ്റും സഹ പൈലറ്റുമാണ് മരിച്ചത്. നോര്‍ത്തേണ്‍ ആമസോണിലെ ബാഴ്‌സലോസിലാണ് അപകടമുണ്ടായത്. 

പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണിത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീല്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

ബ്രസീലിയന്‍ വിമാന നിര്‍മ്മാതാക്കളായ എംബ്രേയറിന്റെ ഇരട്ട എഞ്ചിന്‍ വിമാനമായ ഇഎംബി 110 ആണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും മോശം കാലാവസ്ഥയുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com