ദേശീയ വികാരം ഹനിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത്; ചൈനയിൽ നിരോധനം വരുന്നു, ലംഘിച്ചാൽ തടവും പിഴയും!

ചൈനീസ് ജനതയ്ക്കും ദേശ വികാരങ്ങൾക്കും എതിരായ പ്രസം​ഗങ്ങളും ഇതിനൊപ്പം നിരോധിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെയ്ജിങ്: ദേശീയ വികാരത്തെ ഹനിക്കുന്ന ചില പ്രത്യേക വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ചൈന. ഇതുമായി ബന്ധപ്പെട്ട നിയമം നിർമിക്കാനുള്ള കരട് ബിൽ തയ്യാറായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിലക്ക് ലംഘിച്ചാൽ പിഴയോ തടവ് ശിക്ഷയോ ലഭിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ചൈനീസ് ജനതയ്ക്കും ദേശ വികാരങ്ങൾക്കും എതിരായ പ്രസം​ഗങ്ങളും ഇതിനൊപ്പം നിരോധിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. വസ്ത്ര ധാരണത്തിൽ കരട് ബിൽ യ്യാറായെങ്കിലും എതു തരം വസ്ത്രത്തിനാണ് നിരോധനം വരിക എന്നതു സംബന്ധിച്ച് വ്യക്തതയില്ല.

നേരത്തെ പൊതുജനാഭിപ്രായത്തിനായി കരട് പുറത്തിറക്കിയിരുന്നു. നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്തു വന്നു. നിരവധി നിയമ വിദ​ഗ്ധർ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ മാസം 30വരെയാണ് ജനങ്ങൾക്ക് വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com