യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം; പിന്തുണയുമായി ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ 

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂയോർക്ക്: യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന് ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ. യുഎൻ പൊതുസഭയിലാണ് ഇന്ത്യക്ക് പിന്തുണയുമായി ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ രംഗത്ത് വന്നത്. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്നും രാജ്യങ്ങൾ അഭിപ്രായപ്പെട്ടു. 

ഡൊമിനിക്ക, സെയിന്റ് ലൂഷ്യ, ഗയാന, മാൽഡീവ്സ്, സമോവ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയെ പിന്തുണച്ച് രം​ഗത്തു വന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് വൻ മുന്നേറ്റമുണ്ടാക്കാനായി. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ പല ചെറു രാജ്യങ്ങളെയും സഹായിച്ചു. 

അതുകൊണ്ടു തന്നെ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് അർഹതയുണ്ടെന്നും രാജ്യങ്ങൾ അഭിപ്രായപ്പെട്ടു. അതേസമയം
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com