യാത്രക്കാരിയുടെ തലമുടിയില്‍ പേനുകള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി

ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്സില്‍ അടിയന്തരമായി ലാന്‍ഡ് ചെയതത്.
American Airlines Flight Makes Emergency Landing
യാത്രക്കാരിയുടെ തലമുടിയില്‍ പേനുകള്‍; വിമാനം അടിയന്തിരമായി നിലത്തിറക്കി എക്‌സ്
Updated on
1 min read

ന്യൂയോര്‍ക്ക്: യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടെന്ന സഹയാത്രികരുടെ പരാതിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്സില്‍ അടിയന്തരമായി ലാന്‍ഡ് ചെയതത്.

ജൂണ്‍ 15-നായിരുന്നു സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 2201 ആണ് ഫിനിക്സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്.

യാത്രക്കാര്‍ പരിഭ്രാന്തരല്ലായിരുന്നു,ഭയപ്പെടും വിധം അവിടെ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ വിമാനം ലാന്‍ഡ് ചെയ്തു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഒരു യാത്രക്കാരി ചാടിയെഴുന്നേറ്റ് വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ഓടിതയായും ജുഡെല്‍സണ്‍ വിഡിയോയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

American Airlines Flight Makes Emergency Landing
ആളിക്കത്തി വിദ്യാർഥി പ്രക്ഷോഭം; ബം​ഗ്ലാദേശിൽ 91 മരണം: ഇന്ത്യക്കാർക്ക് ജാ​ഗ്രത നിർ​ദേശം

എന്താണ് സംഭവമെന്ന് ഭൂരിഭാഗം യാത്രക്കാര്‍ക്കും മനസിലായില്ല. ചില യാത്രക്കാര്‍ പരസ്പരം സംസാരിക്കുന്നത് കേട്ടപ്പോഴാണ് മനസിലായതെന്നും ജുഡെല്‍സണ്‍ പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ തലമുടിയിഴകളില്‍ പേനുകള്‍ ഉള്ളതായി രണ്ട് യാത്രക്കാര്‍ കാണുകയും അവര്‍ ഇക്കാര്യം വിമാനത്തിലെ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്.

മെഡിക്കല്‍ ഏമര്‍ജന്‍സിയെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഒരു യാത്രക്കാരിക്ക് അടിയന്തര ആരോഗ്യപ്രശ്നമുണ്ടായതാണ് വിമാനം തിരിച്ചുവിടാന്‍ കാരണമെന്ന് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് തുടര്‍ന്ന് വിമാനം 12 മണിക്കൂര്‍ വൈകുകയും യാത്രക്കാര്‍ക്ക് അധികൃതര്‍ ഹോട്ടലില്‍ താമസസൗകര്യത്തിനായുള്ള വൗച്ചറുകള്‍ നല്‍കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

US national under scanner for trying to cross India-Nepal border
Appeal filed before Supreme Court against Dressage team selection for Asian Games 2026
Sunny Joseph
Budget announces land reform 2
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com