ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥി യുഎസിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചു.എംബിഎ വിദ്യാര്‍ഥിയായ സായ് തേജ (22) ആണ് ഷിക്കാഗോയിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചത്. ഇന്ത്യയില്‍ ബിബിഎ പൂര്‍ത്തിയാക്കിയ ശേഷം എംബിഎ പഠനത്തിനായാണ് യുഎസില്‍ എത്തിയത്.
മറ്റൊരു ജോലി ആവശ്യത്തിനുവേണ്ടി പുറത്തുപോയ സുഹൃത്തിനെ സഹായിക്കാനായി അധികജോലി ചെയ്യുന്ന നേരത്താണു പമ്പിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്. പഠനത്തിനായി ഷിക്കാഗോയിലെത്തിയ സായ് തേജ പാര്‍ട്ട് ടൈമായി ജോലി ചെയ്യുകയായിരുന്നു.
മൂന്ന് മാസം മുമ്പ് സായ് ഇന്ത്യയില്‍ വന്ന് മടങ്ങിയിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തില്‍ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കടുത്ത നടപടി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അനുശോചിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക