ബാങ്കോക്ക്: അമേരിക്കയില്‍ ആര് പ്രസിഡന്റ് ആകുമെന്ന് പ്രവചിച്ച് കുള്ളന്‍ ഹിപ്പപ്പൊട്ടാമസ്. മൂ ഡെങ് എന്ന് പേരുള്ള ഹിപ്പപ്പൊട്ടാമസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇരു സ്ഥാനാര്‍ഥികളുടേയും പേരെഴുതിയ തണ്ണിമത്തനും മറ്റ് ഫ്രൂട്ടുകളുമാണ് മൂ ഡെങിന് മുന്നില്‍ വെച്ചത്. ഇതില്‍ ട്രംപിന്റെ പേരെഴുതിയ തണ്ണിമത്തനാണ് മൂ ഡങ് എടുത്തത്.
തായ്‌ലന്‍ഡിലെ പട്ടായയയില്‍ ഖാവോ ഖീ ഓപണ്‍ മൃഗശാലയിലാണ് ഹിപ്പോ തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയത്. ആയിരക്കണക്കിന് ആളുകളാണ് പ്രവചനം കാണാനെത്തിയത്. വന്‍വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നതാണ് വൈറല്‍ ഹിപ്പോയുടെ പ്രവചനം.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് അവസാന മണിക്കൂറുകളില്‍ സ്വിങ് സ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ട്രംപിന്റേയും കമലയുടേയും പ്രചാരണം. പെന്‍സില്‍വാനിയയും മിഷിഗണും കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. പ്രധാനമായും ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് തെരഞ്ഞെടുപ്പിലെ വിധിനിര്‍ണയിക്കുക. പെന്‍സില്‍വാനിയ, അരിസോണ, നെവാഡ, വിസ്‌കോണ്‍സിന്‍, നോര്‍ത്ത് കരോലിന, ജോര്‍ജിയ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകള്‍. തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ഒരു സ്ഥാനാര്‍ഥി 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ നേടിയിരിക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക