വാഷിങ്ടണ്‍: സൂസന്‍ സമറല്‍ വൈല്‍സ് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫാകും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡോണള്‍ഡ് ട്രംപ് സൂസനെ നിയമിക്കാന്‍ തീരുമാനമെടുത്തു. വൈല്‍സ് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസന്‍ വൈല്‍സ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ട്രംപിന്റെ ആദ്യത്തെ സുപ്രധാന തീരുമാനമാണിത്. തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണത്തിന്റെ മാനേജര്‍ ആയിരുന്നു സൂസന്‍ വൈല്‍സ്. നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സൂസന്റെ നിയമന തീരുമാനം സ്ഥിരീകരിച്ചു.
'ഇത് മഹത്തായ തീരുമാനമാണ്. പ്രസിഡന്റ് ട്രംപിന് പ്രചാരണത്തില്‍ സൂസി ഒരു വലിയ സമ്പത്തായിരുന്നു. വൈറ്റ് ഹൗസിനും വലിയ സമ്പത്തായിരിക്കും. നല്ലൊരു വ്യക്തിയാണ്. മുന്നോട്ട്!'. വാന്‍സ് എക്സില്‍ കുറിച്ചു. യുഎസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫ് ആയി വൈല്‍സ് പ്രവര്‍ത്തിക്കുമെന്നും വാന്‍സ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക