മോസ്‌കോ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച് റഷ്യന്‍ മാധ്യമം. റഷ്യ 1 നെറ്റ്വര്‍ക്കിന്റെ '60 മിനിറ്റിസ്' എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. പരിപാടിയുടെ വിഡിയോ ദൃശ്യങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെക്കുകയും ചെയ്തു. എഴുത്തുകാരി ജൂവിയ ഡേവിസാണ് ദൃശ്യം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഇതിനു പിന്നാലെ റഷ്യന്‍ മാധ്യമത്തിനു നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
റഷ്യ1 എന്ന ചാനല്‍ റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ്. ഡോണള്‍ഡ് ട്രംപ് വിജയിച്ചതിനെ അഭിനന്ദിച്ചുകൊണ്ടാണ് റഷ്യന്‍ മാധ്യമം മെലാനിയയുടെ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിരിക്കുന്നത്. എന്നാല്‍ ഇത് വിചിത്രമാണെന്നാണ് മാധ്യമ നിരീക്ഷകരുടെ അഭിപ്രായം. മുന്‍പ്രഥമ വനിത വൈറ്റ് ഹൗസിലേക്ക് തിരികെ എത്തുകയാണെന്ന് അവതാരകന്‍ പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. മെലാനിയ 2000ല്‍ ഇങ്ങനെയായിരുന്നു എന്നു പറയുന്ന ഭാഗത്താണ് നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ റഷ്യന്‍ മാധ്യമം പ്രക്ഷേപണം ചെയ്തത്.
മോഡലായിരുന്ന മെലാനിയ 2000ല്‍ ജിക്യു മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് പ്രചരിപ്പിച്ചത്. ഓരോ ചിത്രത്തെ കുറിച്ചും അവതാരകന്‍ വിവരിക്കുന്നുണ്ട്. പ്രൈവറ്റ് ജെറ്റിനകത്തും പുറത്തുമുള്ള മെലാനിയയുടെ സെക്‌സി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഒരു ചിത്രത്തില്‍ മെലാനിയ ഉള്‍വസ്ത്രം മാത്രമാണ് ധരിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അവതാരകന്റെ വിശദീകരണം.
റഷ്യന്‍ മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രീതി സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് നേരിടുന്നത്. റഷ്യ യുഎസിനെ പരിഹസിക്കുന്നു എന്ന് പലരും എക്‌സില്‍ കമന്റ് ചെയ്തു. പ്രസിഡന്റിന്റെ ഭാര്യയെ ഇത്തരത്തില്‍ അപമാനിച്ചത് ശരിയല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ന്യൂഡ് മോഡലിങിനെ കഴിഞ്ഞ സെപ്തംബറില്‍ മെലാനിയ ന്യായീകരിച്ചിരുന്നു. മനുഷ്യ ശരീരത്തിന്റെ സൗന്ദര്യം ആസ്വദിക്കേണ്ടതാണെന്ന് കരുതുന്നുവെന്നാണ് മെലാനിയ അഭിപ്രായപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക