വാഷിങ്ടണ്‍: ഇന്ന് ഭൂമിക്കടുത്ത് കൂടി കടന്നുപോകുന്ന ഭീമന്‍ ഉല്‍ക്കയെ നിരീക്ഷിക്കുന്നതിനുള്ള തയാറെടുപ്പിലാണ് നാസ. 450 മീറ്റര്‍ നീളവും 170 മീറ്റര്‍ വീതിയുമുള്ള സ്‌പേസ് റോക്ക് 99942 അപോഫിസ് എന്ന ഗ്രഹമാണ് ഭൂമിക്കരികിലൂടെ കടന്നു പോകുന്നത്.
ഭൂമിക്കടുത്ത് കൂടി ഭീമന്‍ ഛിന്നഗ്രഹം കടന്നുപോകുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഗുരുത്വാകര്‍ഷണ ബലം മൂലം ഭൂമിയുടെ ഏതാണ്ട് 19,000 മൈല്‍ അടുത്തു വരെ ഛിന്നഗ്രഹം എത്തിയേക്കുമെന്നും നാസ പറയുന്നു. എന്നാല്‍ ഇത് ഭൂമിയുമായി കൂട്ടിയിടിക്കില്ലെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.
ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോകുമ്പോള്‍ ചിലപ്പോള്‍ ഭൂമിയില്‍ ചില ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളും നാസ തള്ളിക്കളയുന്നില്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലത്തിലൂടെ ഇവ കടന്നുപോകുമ്പോള്‍ മാത്രമാണ് ആസ്ട്രോക്വെയ്ക്കുകള്‍ വര്‍ധിക്കുകയെന്ന് ഛിന്നഗ്രഹ ശാസ്ത്രജ്ഞനായ റോണാള്‍ഡ്-ലൂയിസ് ബല്ലൂസ് പറഞ്ഞു.
2004മുതല്‍ ഈ ഛിന്നഗ്രഹം ഭൂമിക്ക് വലിയ ഭീഷണിയായി നിലനില്‍ക്കുന്നുണ്ടെന്ന് നാസ പറയുന്നു. ഗോഡ് ഓഫ് കെയോസ് എന്നാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. ഒരു ഭീമന്‍ കെട്ടിടത്തിന്റെ വലിപ്പമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഇവ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ നൂറ് അണുബോംബുകള്‍ ഒന്നിച്ച് പൊട്ടുന്ന അതേ തീവ്രതയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഭൂമിയെ പൂര്‍ണമായും തകര്‍ക്കാന്‍ ഈ വിസ്ഫോടനം കാരണമാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക