ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് എല്ലാം കാര്യങ്ങളും വ്യത്യസ്തമാണ്. കൗതുകമുള്ള വാര്‍ത്തകളും ബഹിരാകാശത്ത് നിന്ന് എത്താറുണ്ട്. അതുപോലൊരു കൗതുകവുമായി എത്തിയിരിക്കുകയാണ് നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബഹിരാകാശത്ത് ഓര്‍ബിറ്റല്‍ പ്ലംബിങ് നടത്തിയിരിക്കുകയണ് സുനിത. ബാത്ത് റൂം വൃത്തിയാക്കുന്നതിനെ ബഹിരാകാശത്ത് ആണെങ്കില്‍ ഓര്‍ബിറ്റല്‍ പ്ലംബിങ് എന്നാണ് പറയുക.
സുനിതയ്‌ക്കൊപ്പമുള്ള സഹ യാത്രികന്‍ ബുച്ച് വില്‍മോര്‍ അന്താരാഷ്ട്ര കാര്യങ്ങളിലെ ഫയര്‍ സേഫ്റ്റി കാര്യങ്ങളും സ്‌പേസ് സ്യൂട്ട് പരിപാലനത്തിലുമാണ് മുഴുകിയത്. ബഹിരാകാശത്തില്‍ തീപിടിത്തം ഉണ്ടായാല്‍ സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള ജോലിയാണ് ബുച്ച് വില്‍മോര്‍ ചെയ്തത്.
ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക തകരാര്‍ കാരണം സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വില്‍മോറും ഭൂമിയിലേയ്ക്ക് മടങ്ങാനാകാതെ ജൂണ്‍ മുതല്‍ ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. ജൂണ്‍ ഏഴിന് എത്തി തിരികെ 13 ന് മടങ്ങാനായിരുന്നു പദ്ധതിയെങ്കിലും പേടകത്തിന്റെ സാങ്കേതിക തകരാര്‍ മൂലം മടക്ക യാത്ര വൈകിപ്പിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക