വഷിങ്ടണ്‍: ഇസ്രയേല്‍ - ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ബുധനാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ നാലു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് തന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ അനുമതി നല്‍കിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രസ്താവന.
ഇസ്രയേലിന്റെ സുരക്ഷാ കാബിനറ്റ് 10-1 വോട്ടിന് വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെ വൈറ്റ് ഹൗസില്‍ പ്രസ്താവന നടത്തിയ ബൈഡന്‍, താന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ലെബനന്റെ താല്‍ക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുമായും സംസാരിച്ചതായി പറഞ്ഞു. പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിക്ക് വെടിനിര്‍ത്തല്‍ അവസാനിക്കുമെന്നും ബൈഡന്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ തീരുമാനം സന്തോഷകരമായ വാര്‍ത്തയാണെന്ന് ബൈഡന്‍ പറഞ്ഞു. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ സംഘര്‍ഷത്തിന് ശാശ്വത വിരാമം എന്ന നിലയിലാണ് വെടിനിര്‍ത്തലെന്നും അതേസമയം കരാര്‍ ലംഘിച്ചാല്‍ സ്വയരക്ഷയെ കരുതി ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേല്‍ ലബനന്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഗാസയിലും വെടിനിര്‍ത്തലിന് തന്റെ സര്‍ക്കാര്‍ ശ്രമമാരംഭിക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. യുഎസും ഫ്രാന്‍സും മധ്യസ്ഥത വഹിച്ചാണ് വെടിനിര്‍ത്തല്‍ കരാറിന് രൂപം നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക