'ദി യുഎഇ ലോട്ടറി'; യുഎഇയില്‍ 100 ദശലക്ഷം ദിര്‍ഹം 'ലക്കി ഡേ' ഗ്രാന്‍ഡ് പ്രൈസ്

അബുദാബി ആസ്ഥാനമായുള്ള ഓപറേറ്ററായ ദ് ഗെയിം എല്‍എല്‍സിയാണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്.
UAE Lottery launched with Dh100-million grand prize on offer
ദി യുഎഇ ലോട്ടറിഎക്‌സ്
Published on
Updated on

ദുബായ്: യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറി 'ദി യുഎഇ ലോട്ടറി' ഔദ്യോഗികമായി ആരംഭിച്ചു. 100 ദശലക്ഷം ദിര്‍ഹമാണ് 'ലക്കി ഡേ' ഗ്രാന്‍ഡ് പ്രൈസ്. ഡിസംബര്‍ 14-നാണ് ഉദ്ഘാടന തത്സമയ നറുക്കെടുപ്പ് നടക്കുന്നത്. അബുദാബി ആസ്ഥാനമായുള്ള ഓപറേറ്ററായ ദ് ഗെയിം എല്‍എല്‍സിയാണ് യുഎഇ ലോട്ടറി നിയന്ത്രിക്കുന്നത്.

ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ) ലൈസന്‍സുള്ള ലോട്ടറിയില്‍ 18 വയസും അതില്‍ കൂടുതലുമുള്ള താമസക്കാര്‍ക്ക് പങ്കെടുക്കാം. ലോട്ടറി ഗെയിമില്‍ പങ്കെടുക്കുന്ന സമയത്ത് അവര്‍ യുഎഇയില്‍ ഉണ്ടായിക്കണം. അല്ലാത്തവര്‍ക്ക് ഗെയിമുകളില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. theuaelottery.ae എന്ന വെബ് സൈറ്റിലൂടെ ലോട്ടറി എടുക്കാവുന്നതാണ്.

'ലക്കി ഡേ' ഗെയിമിന്റെ ഭാഗമായ 100 ദശലക്ഷം ദിര്‍ഹം ജാക്ക്പോട്ടിന് പുറമേ, ഏഴ് 'ലക്കി ചാന്‍സ് ഐഡികളും' 100,000 ദിര്‍ഹം വീതം നേടുമെന്ന് ഉറപ്പുനല്‍കുന്നു. 50 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. പങ്കെടുക്കുന്നവര്‍ക്ക് 100 ദശലക്ഷം ദിര്‍ഹം, 10 ലക്ഷം ദിര്‍ഹം, 100,000 ദിര്‍ഹം, 1000 ദിര്‍ഹം, 100 ദിര്‍ഹം വരെ നേടാം. പങ്കെടുക്കുന്നവര്‍ക്ക് ഒന്നുകില്‍ അവരുടെ സ്വന്തം ലോട്ടറി നമ്പറുകള്‍ തെരഞ്ഞെടുക്കാം അല്ലെങ്കില്‍ 'ഈസി പിക്ക്' ഫീച്ചര്‍ ഉപയോഗിച്ച് നമ്പര്‍ നേടാം. 10 ലക്ഷം ദിര്‍ഹം വരെ നേടാനുള്ള അവസരത്തിനായി സ്‌ക്രാച്ച് കാര്‍ഡുകള്‍ വാങ്ങാനുള്ള അവസരവുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com