ബങ്കറിനുള്ളില്‍ കോടിക്കണക്കിന് സ്വര്‍ണവും ഡോളറും; ഹസന്‍ നസ്‌റല്ല ശേഖരം കണ്ടെത്തിയെന്ന് ഇസ്രയേല്‍

ലബനീസ് സൈന്യത്തോട് ആശുപത്രി പരിശോധിക്കാനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Hassan Nasrallah
ഹസന്‍ നസ്‌റല്ല എക്സ്
Updated on
1 min read

ജറുസലേം: ബെയ്‌റൂട്ടിലെ അല്‍ സഹല്‍ ആശുപത്രിക്ക് അടിയിലെ ബങ്കറില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറും സ്വര്‍ണവും രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതായി ഇസ്രയേല്‍. എന്നാല്‍ ഇസ്രയേലിന്റെ വാദം തെറ്റാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ലബനീസ് സൈന്യത്തോട് ആശുപത്രി പരിശോധിക്കാനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇസ്രയേല്‍ വ്യോമസേന സ്ഥലത്ത് നിരീക്ഷണം നടത്തുകയാണെന്നും വര്‍ഷങ്ങളുടെ അന്വേഷണ ഫലമായാണ് ബങ്കര്‍ കണ്ടുപിടിച്ചതെന്നും ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടില്ല.

കഴിഞ്ഞ മാസം ഇസ്രയേല്‍ വധിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ നിര്‍ദേശപ്രകാരമാണ് ബങ്കര്‍ നിര്‍മിച്ചതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അവകാശപ്പെട്ടു. കോടിക്കണക്കിന് ഡോളറും സ്വര്‍ണവും ബങ്കറിലുണ്ടെന്നും ലബനന്‍ സര്‍ക്കാരും അന്താരാഷ്ട്ര സംഘടനകളും വിഷയത്തില്‍ ഇടപെടണമെന്നും സൈനിക വക്താവ് പറഞ്ഞു. ഈ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.

തെക്കന്‍ ലബനനിലെ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളിലാണ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടത്. 32 വര്‍ഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു. 2006 ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയതോടെ നസ്‌റല്ല മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി ഉയര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Modi @ Nari Shakti Vandan Sammelan
Mountaineer Shaikh Hassan Khan expresses doubts regarding Saranya's four-day ordeal in Thadiyentamole
Palm Sunday
5 Indian nationals injured in Abu Dhabi as fire breaks out after missile interception
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com