ബെയ്‌റൂട്ട്: ബെയ്‌റൂട്ടിലുണ്ടായ ആക്രമണത്തില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലെയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതേസമയം, 64കാരനായ നസ്‌റല്ലയുമായുള്ള ആശയവിനിമയം കഴിഞ്ഞ ദിവസം രാത്രിമുതല്‍ നഷ്ടപ്പെട്ടതായി ഹിസ്ബുല്ല കേന്ദ്രങ്ങള്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചതായി ഇസ്രയേല്‍ സൈനിക വക്താവ് കേണല്‍ നദവ് ശോഷാനി സാമൂഹിക മാധ്യമായ എക്‌സില്‍ അറിയിച്ചു
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലെബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ നടത്തിയ ഇസ്രയേല്‍ ആക്രമണത്തിലാണ് നസ്‌റല്ലെ കൊല്ലപ്പെട്ടത്. തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രിയില്‍ വ്യാപകമായ ആക്രമണങ്ങളാണ് നടത്തിയത്. നിരവധി കെട്ടിടങ്ങള്‍ നാമാശേഷമാക്കി. ഇനി ലോകത്തെ ഭീതിയിലാക്കാന്‍ ഹസന്‍ നസ്‌റല്ലെയ്ക്ക് കഴിയില്ലെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഹിസ്ബുല്ല നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക