'തടവും പിഴയുമില്ല, നിരുപാധികം വിട്ടയക്കുന്നു';ഹഷ് മണി കേസില്‍ ട്രംപ് കുറ്റവിമുക്തന്‍

നിയുക്ത പ്രസിഡന്റായതിനാല്‍ പ്രത്യേകം ശിക്ഷ വിധിക്കുന്നതു മാന്‍ഹട്ടന്‍ ജഡ്ജി ജുവാന്‍ എം മെര്‍ച്ചന്‍ ഒഴിവാക്കുകയും ചെയ്തു.
Kamala Harris is unfit to rule, says Trump
ഡൊണാള്‍ഡ് ട്രംപ്എക്‌സ്‌
Updated on

വാഷിങ്ടന്‍: പോണ്‍താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പണം നല്‍കിയെന്ന ഹഷ് മണി കേസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിരുപാധികം വിട്ടയക്കുന്നതായി ന്യൂയോര്‍ക്ക് കോടതി. നിയുക്ത പ്രസിഡന്റായതിനാല്‍ പ്രത്യേകം ശിക്ഷ വിധിക്കുന്നതു മാന്‍ഹട്ടന്‍ ജഡ്ജി ജുവാന്‍ എം മെര്‍ച്ചന്‍ ഒഴിവാക്കുകയും ചെയ്തു. ജയില്‍ശിക്ഷയുടെയോ പിഴയുടെയോ ഭീഷണിയില്ലാതെ ട്രംപിനു വൈറ്റ് ഹൗസില്‍ ചുമതല ഏറ്റെടുക്കാനാകും.

മുന്‍ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ അദ്ദേഹത്തിനെതിരെ 34 കുറ്റങ്ങളാണു ചുമത്തപ്പെട്ടത്. 2 മാസത്തോളം വിചാരണ നടന്നു. എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനായും കണ്ടെത്തി. എന്നാല്‍, കേസുകളെ ജനം കണക്കിലെടുത്തില്ല, വന്‍ ഭൂരിപക്ഷത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്കു ജയിപ്പിച്ചു. ഇതോടെയാണു ശിക്ഷയില്‍നിന്നു ട്രംപ് രക്ഷപ്പെട്ടത്. 78 വയസ്സുള്ള ട്രംപിനു 4 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റത്തിലാണു വെറുതെവിട്ടത്. എങ്കിലും കുറ്റക്കാരനായ ആദ്യ യുഎസ് പ്രസിഡന്റ് എന്ന വിശേഷണത്തോടെയാകും 20ന് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക.

ഹഷ് മണി കേസില്‍ വിധി പറയുന്നതു നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ട്രംപ് നല്‍കിയ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണു ന്യൂയോര്‍ക്ക് കോടതി ട്രംപിന്റെ ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഫ്‌ളോറിഡയിലെ തന്റെ സ്വകാര്യവസതിയിലുള്ള ട്രംപ് വെര്‍ച്വലായാണു ഹാജരായത്. മുന്‍ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ ട്രംപിനു ജയില്‍ശിക്ഷ വിധിക്കാന്‍ താല്‍പ്പര്യമില്ലെന്നു ന്യൂയോര്‍ക്ക് കോടതി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com