ഒബാമയുമായി വിവാഹ മോചനത്തിനോ? ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും മിഷേല്‍ പങ്കെടുക്കില്ല

ഈ മാസം ഇത് രണ്ടാം തവണയാണ് മിഷേല്‍ ഒബാമയുമൊത്തുള്ള ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്
OBAMA AND MICHEL
ഒബാമയും മിഷേലുംfile
Updated on

വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും വിവാഹബന്ധം വേര്‍പിരിയുന്നുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാകുന്നു. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് മിഷേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഒബാമ ദമ്പതിമാരുടെ വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും ചര്‍ച്ചയായത്.

ഈ മാസം ഇത് രണ്ടാം തവണയാണ് മിഷേല്‍ ഒബാമയുമൊത്തുള്ള ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ജനുവരി 9ന് നടന്ന മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌കാര ചടങ്ങുകളിലും മിഷേല്‍ ഒബാമ പങ്കെടുത്തിരുന്നില്ല. ഇപ്പാള്‍ സ്ഥാനാരോഹണത്തിനും വരുന്നില്ലെന്ന് പറഞ്ഞതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും സജീവമായത്. എക്‌സ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

അതേസമയം മിഷേല്‍ കൃത്യമായ നിലപാടുകളും വ്യക്തിത്വവും ഉള്ള സ്ത്രീയാണെന്നും അതുകൊണ്ടാണ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടെന്ന് വെക്കുന്നതെന്നുമാണ് ചിലരുടെ അഭിപ്രായം. മിഷേലിന്റെ അമ്മ ഈ അടുത്താണ് മരിച്ചതെന്നും അതിന്റെ ദുഃഖത്തിലാണ് അവരെന്നുമാണ് മറ്റ് ചിലര്‍ വിലയിരുത്തുന്നത്. കൃത്യമായ നിലപാട് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് മിഷേല്‍ ഈ പരിപാടികളില്‍ പങ്കെടുക്കാത്തതെന്ന് അവരോട് അടുപ്പമുള്ള ഒരു വ്യക്തി പ്രതികരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com