നാടുകടത്തിയവരെ തിരിച്ചയച്ചു; കൊളംബിയക്കെതിരെ കടുത്ത നടപടിയുമായി ട്രംപ്, 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തും

Trump takes tough action against Colombia, will impose 25 percent import tariff
ഡൊണള്‍ഡ് ട്രംപ് എപി
Updated on

വാഷിങ്ടണ്‍: തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാത്തത്തില്‍ കൊളംബിയക്കെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊളംബിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

കുടിയേറ്റക്കാരുമായി എത്തിയ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി നിഷേധിച്ച കൊളംബിയന്‍ പ്രസിഡന്റ് ഗുത്സാ വോ പെട്രോയുടെ നടപടിക്കെതിരെ പ്രതികാര നടപടിയെന്നോണമാണ് ട്രംപിന്റെ നീക്കം. കൊളംബിയന്‍ കുടിയേറ്റക്കാരെ അന്തസോടെയും ബഹുമാനത്തോടെയും പരിഗണിക്കുന്നതിനുള്ള ഒരു പ്രക്രിയയ്ക്ക് ട്രംപ് ഭരണകൂടം സൗകര്യമൊരുക്കുന്നതുവരെ ഈ നാടുകടത്തല്‍ വിമാനങ്ങള്‍ സ്വീകരിക്കില്ലെന്ന് പെട്രോ പറഞ്ഞിരുന്നു.

കൊളംബിയക്കെതിരെയുള്ള ഈ നടപടികള്‍ ഒരു തുടക്കം മാത്രമാണെന്നും ഒരാഴ്ചക്കുള്ളില്‍ ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ആയി ഉയര്‍ത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് സംബന്ധിച്ച നിയമപരമായ ബാധ്യതകളില്‍ ഇടപെടാന്‍ കൊളംബിയന്‍ സര്‍ക്കാരിന് അനുവാദമില്ലെന്നും ട്രംപ് കുറിച്ചു

അനധികൃത കുടിയേറ്റക്കാരുള്ള ഈ വിമാനങ്ങള്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ നിരസിച്ചത് അമേരിക്കയുടെ ദേശീയ സുരക്ഷയെയും പൊതു സുരക്ഷയെയും അപകടത്തിലാക്കിയെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com