
നയ്‌റോബി: ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്ന് ഇന്ത്യക്കാരനടക്കം 20 പേര്‍ മരിച്ചു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സുഡാനിലെ എണ്ണ സമ്പന്നമായ യൂണിറ്റി സ്റ്റേറ്റിലാണ് അപകടമുണ്ടായത്.
ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജുബയിലെ എണ്ണപ്പാടത്തുനിന്ന് പറന്നുയുര്‍ന്ന ചൈനീസ് എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നുവീണത്.
തലസ്ഥാനമായ ജൂബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി പറന്നുയരുന്നതിനിടെയാണ് വിമാനം തകര്‍ന്നത്. വിമാനത്താവളത്തില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്.
ചൈനീസ് എണ്ണക്കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ ഓപ്പറേറ്റിങ് കമ്പനി (ജിപിഒസി) ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് തകര്‍ന്നത്. മരിച്ചവരില്‍ 16 സുഡാനികള്‍, രണ്ട് ചൈനീസ് പൗരന്മാര്‍, 1 ഇന്ത്യക്കാരനും ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക