അച്ഛന്റെ ക്രൂരമർദ്ദനം: 10 വ​യ​സ്സു​കാ​രന് രക്ഷകരായി ദുബൈ പൊലീസ്

കുട്ടിയുടെ പരാതി ലഭിച്ചതോടെ വിഷയത്തിൽ അതിവേഗം ഇടപെട്ട ദുബൈ പൊലീസ് അച്ഛനെ വിളിച്ചു വരുത്തി. ആദ്യം കുറ്റം സമ്മതിക്കാൻ അയാൾ തയ്യാറായില്ല. അതിന് അയാൾ ഒരു വിചിത്ര ന്യായമാണ് പറഞ്ഞത്.
Dubai Police
10-year-old reports father’s abuse through dubai Police smart app Dubai Police/x
Updated on
2 min read

ദുബൈ: അച്ഛന്റെ ക്രൂരമർദ്ദനം പൊ​ലീ​സ്​ ആ​പ്പി​ലൂ​ടെ തുറന്നു പറഞ്ഞ 10 വ​യ​സ്സു​കാ​രന് രക്ഷകരായി ദുബൈ പൊലീസ്. അതി ക്രൂരമായി അച്ഛൻ മർദിച്ചതിനെ തുടർന്ന് ശരീരത്ത് ഉണ്ടായ പാടുകൾ സഹപാഠികൾ കാണാതിരിക്കാനായി കുട്ടി മറച്ച് പിടിച്ചിക്കുന്നത് സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ശാ​രീ​രി​ക മർദ്ദനം തുടർന്നതോടെ കുട്ടി മാ​ന​സി​ക​മാ​യി തളരുകയും പ​ഠ​ന​ത്തെ​ ബാധിക്കുകയും ചെയ്തു. സ്കൂളിലെ സോഷ്യൽ വർക്കർ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും കുട്ടി ഒന്നും വെളിപ്പെടുത്താൻ തയ്യാറായില്ല.

കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ അച്ഛൻ ഇനിയും മർദ്ദിക്കുമോ എന്ന പേടി കുട്ടിക്ക് ഉണ്ടായിരുന്നു. തുടർന്ന് സ്കൂൾ സോഷ്യൽ വർക്കർ കുട്ടിയുമായി കൂടുതലൽ അടുക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്തു. ഒടുവിൽ അച്ഛന്റെ ക്രൂരമർദ്ദനത്തെപ്പറ്റി അവൻ സോഷ്യൽ വർക്കറോട് കാര്യങ്ങൾ തുറന്ന് പറഞ്ഞു. ഇളയ സഹോദരങ്ങളെക്കാൾ കൂടുതൽ തന്നെ അച്ഛൻ മർദ്ദിക്കുന്നു എന്നും അത് കൊണ്ടാണ് തനിക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയാത്തത് എന്നും കുട്ടി പറഞ്ഞു.

Dubai Police
മിഠായി രൂപത്തിൽ ലഹരിമരുന്ന് ; പ്രതികളെ പിടികൂടി ദുബൈ പൊലീസ്

പിന്നീട് സ്കൂൾ അധികൃതർ മുൻകൈ എടുത്ത് ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പ് ഉപയോഗിച്ചു പരാതി നൽകാൻ അവനെ പഠിപ്പിച്ചു. കുട്ടിയുടെ പരാതി ലഭിച്ചതോടെ വിഷയത്തിൽ അതിവേഗം ഇടപെട്ട ദുബൈ പൊലീസ് അച്ഛനെ വിളിച്ചു വരുത്തി. ആദ്യം കുറ്റം സമ്മതിക്കാൻ അയാൾ തയ്യാറായില്ല. അതിന് അയാൾ ഒരു വിചിത്ര ന്യായമാണ് പറഞ്ഞത്. തനിക്ക് മാതാപിതാക്കളിൽ നിന്നും ലഭിച്ച ശിക്ഷാരീതികൾ മകന് നൽകുകയും അ​ത് ത​ന്‍റെ മ​ക​നെ കൂ​ടു​ത​ൽ ശ​ക്ത​നാ​ക്കു​മെ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ മറുപടി. മറുപടി കേട്ട് ഞെട്ടിയ ദുബൈ പൊലീസ് അച്ഛന് കൗൺസലിങ് നൽകി.

Dubai Police
ഭക്ഷണം കഴിച്ചു,ഹോട്ടലിൽ ഉള്ള എല്ലാവരുടെയും ബിൽ നൽകി മടങ്ങി: 'ഫസ' നിങ്ങൾ ഇത്ര സിംപിളാണോ ? ദുബൈ കിരീടാവകാശിക്ക് സോഷ്യൽ മീഡിയയിൽ പ്രശംസ (വിഡിയോ )

ക​ടു​ത്ത ശിക്ഷാ രീതികൾ മ​ക​നെ ​മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലേ​ക്കും ട്രോ​മ അ​വ​സ്ഥ​യി​ലേക്കുമാണ് നയിക്കുന്നത് എന്നും, ഇത് കുട്ടിയുടെ ഭാവിയെ തകർക്കുമെന്നും പൊലീസ് അച്ഛനെ പറഞ്ഞു മനസിലാക്കി. ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി അംഗീകരിക്കാൻ കഴിയാത്തതും ശിക്ഷാർഹവുമാണ് എന്ന് കൂടി പൊലീസ് മുന്നറിയിപ്പ് നൽകി. ഇതോടെ തന്റെ ശിക്ഷണ രീതി മാറ്റാമെന്ന് അച്ഛൻ പൊലീസിന് ഉറപ്പുനൽകി. കുട്ടിയുടെ ക്ഷേമം ഉറപ്പാക്കാൻ മാനസികവും സാമൂഹികവുമായ പിന്തുണയും തുടർനടപടികളും ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Summary

Dubai Police have come to the rescue of a 10-year-old boy who confessed to being brutally beaten by his father through a police app. School authorities had noticed that the boy was hiding the scars on his body so that his classmates would not see them after being brutally beaten by his father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com